ചിത്രം : ഇൻസ്റ്റ​​ഗ്രാം 
Sports

50 തവണ ശ്രമിച്ചു, പരാജയപ്പെട്ടു; 51-ാം ഊഴത്തിൽ ലോക റെക്കോർഡ് തിരുത്തി മോണ്ടോ ഡ്യുപ്ലന്റിസ്  

6.19 മീറ്ററിന്റെ റെക്കോർഡാണ് താരം തിരുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബൽഗ്രേഡ്: പോൾവോൾട്ടിൽ 6.19 മീറ്റർ ഉയരം പിന്നിട്ട് പുതിയ ലോക റെക്കോർ‍ഡ് കുറിച്ച് ഒളിംപിക് ചാംപ്യൻ സ്വീഡിഷ് സൂപ്പർതാരം മോണ്ടോ ഡ്യുപ്ലന്റിസ്.  2020 ഫെബ്രുവരിയിൽ ഡ്യുപ്ലന്റിസ് തന്നെ കുറിച്ച 6.18 മീറ്ററിന്റെ റെക്കോർഡാണ് താരം തിരുത്തിയത്. രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് 22 വയസ്സുകാരൻ ഡ്യുപ്ലന്റിസ് നേട്ടം സ്വന്തമാക്കുന്നത്. ബൽഗ്രേ‍ഡ് ഇൻഡോർ അത്‍ലറ്റിക് മീറ്റിലാണ് താരം റെക്കോർഡ് കുറിച്ചത്.

6.19 മീറ്റർ പിന്നിടാൻ കഴിഞ്ഞ 2 വർഷത്തിനിടെ 50 തവണ ശ്രമിച്ചു, പക്ഷെ പരാജയപ്പെട്ടു, മത്സശേഷം ഡ്യുപ്ലന്റിസ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ ടോക്കിയോ ഒളിംപിക്സിൽ 6.02 മീറ്റർ പിന്നിട്ടാണ് താരം സ്വർണം നേടിയത്. ഇതേ മത്സരത്തിൽ ലോക റെക്കോർഡ് തിരുത്താൻ ഡ്യുപ്ലന്റിസ്  ശ്രമിച്ചെങ്കിലും മൂന്ന് തവണ കാലിടറി വീണു. ഇന്നലെയും സ്വർണം ഉറപ്പിച്ചശേഷമായിരുന്നു റെക്കോർഡ് കുറിക്കാനുള്ള താരത്തിന്റെ പരിശ്രമം. 5.61 മീറ്റർ, 5.85 മീറ്റർ, 6.00 മീറ്റർ എന്നിങ്ങനെ ഉയരങ്ങൾ പിന്നിട്ട് താരം സ്വർണം ഇറപ്പിച്ചു. പിന്നീട് 6.19 മീറ്റർ ഉയരം ചാടാൻ ശ്രമിച്ചപ്പോൾ ആദ്യ രണ്ട് വട്ടവും പരാജയപ്പെട്ടു. ഒടുവിൽ മൂന്നാമത്തെയും അവസാനത്തേതുമായ ശ്രമത്തിൽ താരം ലക്ഷ്യത്തിലെത്തി. 

ഇത് മൂന്നാം തവണയാണ് ഡ്യുപ്ലന്റിസ് ലോക റെക്കോർഡ് തിരുത്തുന്നത്. 2020ൽ രണ്ട് തവണ താരം റെക്കോർഡ് കുറിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT