MS Dhoni set to return for Chennai Super Kings against Mumbai Indians after injury layoff file
Sports

ഇനി കാണാൻ ഇരിക്കുന്നത് 'തല'യുടെ വിളയാട്ടം; നാളെ ധോനി കളിച്ചേക്കും, സഞ്ജുവിന് പുതിയ റോൾ

ടീം മോശം പ്രകടനം കാഴ്ച്ചവെയ്ക്കുന്ന സാഹചര്യത്തിൽ 'തല'യുടെ വരവ് ഗുണകരമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ നാളെ നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടത്തിൽ സൂപ്പർ താരം എം എസ് ധോനി കളിച്ചേക്കും. പരിക്കിൽ നിന്ന് താരം പൂർണമായി മുക്തമായെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ടീമിൽ സഞ്ജു സാംസന് പുതിയ റോൾ ആകും ടീമിൽ ഉണ്ടാകുക.

വാംഖഡെ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന മത്സരത്തിൽ ധോനി വിക്കറ്റ് കീപ്പറായാകും കളത്തിലിറങ്ങുക. ഇതോടെ സഞ്ജു ഫീൽഡർ റോളിലേക്ക് മാറും. പരിക്കുമൂലം സീസണിലെ ആദ്യ 6 മത്സരങ്ങൾ ധോനിക്ക് നഷ്ടമായിരുന്നു. ടീം മോശം പ്രകടനം കാഴ്ച്ചവെയ്ക്കുന്ന സാഹചര്യത്തിൽ 'തല'യുടെ വരവ് ഗുണകരമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ധോനി കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. മാറ്റ് ഹെൻറി, ജാമി ഓവർട്ടൺ തുടങ്ങിയ ഫാസ്റ്റ് ബൗളർമാരെ നേരിട്ടാണ് താരം ബാറ്റിങ് പരിശീലനം നടത്തിയത്. ഒപ്പം കീപ്പിങ് ഗ്ലൗസ് അണിഞ്ഞ് പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് നാളത്തെ മത്സരത്തിൽ ധോനി ഇറങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.

MS Dhoni set to return for Chennai Super Kings against Mumbai Indians after injury layoff.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

എബോള ജാഗ്രത: യാത്രാക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ, അറിയേണ്ടതെല്ലാം

മണ്ണിടിച്ചില്‍ ഭീഷണി; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, സഞ്ചാരികള്‍ക്ക് പ്രവേശനമില്ല

മാസംതോറും 20,000 രൂപ നിക്ഷേപിക്കാമോ?, കോടികള്‍ സമ്പാദിക്കാം; പെന്‍ഷന്‍ ഓപ്ഷന്‍, അറിയേണ്ടതെല്ലാം

കുറഞ്ഞ നിരക്കില്‍ ലക്ഷ്വറി വില്ലകള്‍; ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT