എംഎസ് ധോനി എക്സ്
Sports

MS Dhoni: എംഎസ് ധോനി വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനാകും?

നിലവിലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന് പപരിക്കേറ്റ സാഹചര്യത്തിലാണ് എംഎസ് ധോനി വീണ്ടും ക്യാപ്റ്റനായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുന്‍ നായകന്‍ എംഎസ് ധോനി വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചേക്കും. നിലവിലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന് പപരിക്കേറ്റ സാഹചര്യത്തിലാണ് എംഎസ് ധോനി വീണ്ടും ക്യാപ്റ്റനായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍.

ഋതുരാജിന്റെ പരിക്ക് ഭേദമായില്ലെങ്കില്‍ അടുത്ത മത്സരത്തില്‍ ധോനിയാകും ചെന്നൈയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലാണ് ഋതുരാജിന് പരിക്കേറ്റത് ക്യാപ്റ്റന്റെ പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍.

2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചത് ധോനിയായിരുന്നു. ഇടയില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും അത് ഗുണം ചെയ്തില്ല. 2023ല്‍ ധോനിയുടെ കീഴില്‍ വീണ്ടും ചെന്നൈ ഐപിഎല്‍ കിരീടം നേടി. കഴിഞ്ഞ സീസണിലാണ് ഗെയ്ക് വാദ് ടീമിന്റെ ക്യാപ്റ്റനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍