ചിത്രം : ട്വിറ്റർ 
Sports

തിരിച്ചടിക്കാൻ മറന്ന് മഞ്ഞപ്പട; നാല് ​ഗോളുകൾക്ക് തോൽപ്പിച്ച് മുംബൈ

മുംബൈ സിറ്റിയോട് എതിരില്ലത്ത നാല് ​ഗോളുകൾക്ക് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. ടൂര്‍ണമെന്റിലെ ബ്ലാസ്റ്റേഴ്സിന്റെ നാലാം തോൽവിയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

എസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. മുംബൈ സിറ്റിയോട് എതിരില്ലത്ത നാല് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഓര്‍ഗെ പെരേര ഡയസ്സ് ഇരട്ട ഗോളും ഗ്രെഗ് സ്റ്റ്യുവര്‍ട്ട്, ബിപിന്‍ സിങ് എന്നിവർ ഓരോ ​ഗോളും മുംബൈയ്ക്ക് വേണ്ടി നേടി. ടൂര്‍ണമെന്റിലെ ബ്ലാസ്റ്റേഴ്സിന്റെ നാലാം തോൽവിയാണിത്.  

അവസാന എട്ട് മത്സരങ്ങളില്‍ തോല്‍ക്കാതെ മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സിന്റെ അപരാജിതക്കുതിപ്പിനാണ് മുംബൈ വിരാമമിട്ടത്. കൊച്ചിയില്‍ വെച്ച് ഏറ്റുമുട്ടിയപ്പോഴും മുംബൈ ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയിരുന്നു. ഇന്നത്തെ ജയത്തോടെ പോയന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് മുംബൈ ഒന്നാമതെത്തി. 13 മത്സരങ്ങളില് നിന്ന് 10 വിജയമടക്കം 33 പോയന്റാണ് മുംബൈയ്ക്ക്. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT