സൂര്യകുമാര്‍ യാദവ്, ബുംറ 
Sports

മിന്നലായി ബുംറയും ബോള്‍ട്ടും; ലഖ്‌നൗവിനെ വീഴ്ത്തി മുംബൈ, തകര്‍പ്പന്‍ ജയം

കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ലഖ്‌നൗവിനെ സമ്മര്‍ദത്തിലാക്കിയ മുംബൈ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഓള്‍ഔട്ടായി. 161 റണ്‍സെടുക്കാനെ ലഖ്‌നൗവിന് സാധിച്ചുള്ളു. നാല് വിക്കറ്റ് പ്രകടനത്തോടെ ബുംറയും 3 വിക്കറ്റ് നേട്ടത്തോടെ ട്രെന്‍ഡ് ബോള്‍ട്ടും തിളങ്ങിയതോടെ 54 റണ്‍സിനായിരുന്നു മുംബൈയുടെ ജയം.

കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ലഖ്‌നൗവിനെ സമ്മര്‍ദത്തിലാക്കിയ മുംബൈ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ 64 റണ്‍സെടുക്കുന്നതിനിടെ എയ്ഡന്‍ മര്‍ക്രം,നിക്കോളാസ് പൂരാന്‍, ഋഷഭ് പന്ത് എന്നിവര്‍ പുറത്തായി. മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറിക്ക് മുന്നെ വീണതോടെ ലഖ്‌നൗവിന് ജയം പ്രയാസമായി. 110 ന് 4, 135 ന് അഞ്ച്, 141 ന് 6,142 ന് 7, 148 ന് 8 എന്നിങ്ങനെ വിക്കറ്റുകള്‍ വീണതോടെ ലഖ്‌നൗ പരാജയത്തിലേക്ക് വീണു.

22 പന്തില്‍ 35 റണ്‍സ് നേടിയ ആയുഷ്‌ ബദോനിയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 24 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ്, 11 പന്തില്‍ 9 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രം, 15 പന്തില്‍ 27 റണ്‍സ് നേടിയ നിക്കോളസ് പൂരാന്‍, 2 പന്തില്‍ 4 റണ്‍സ് നേടിയ ഋഷഭ് പന്ത്, 16 പന്തില്‍ 24 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍, 4 പന്തില്‍ 2 റണ്‍സ് നേടിയ അബ്ദുല്‍ സമദ് ഇങ്ങനെയായിരുന്നു ലഖ്‌നൗ ബാറ്റിങ് നിരയുടെ പ്രകടനം. വാലറ്റത്തില്‍ 14 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രവി ബിഷ്‌ണോയിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും തന്നെ രണ്ടക്കം കടന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT