Hardik Pandya x
Sports

ഹര്‍ദിക് എന്തുകൊണ്ട് കളിച്ചില്ല? 'ആരും പറഞ്ഞില്ല, ഒന്നും അറിഞ്ഞില്ല'; കൈ മലര്‍ത്തി സഹ താരം!

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചത് സൂര്യകുമാര്‍ യാദവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിനു ഇന്നലെ ജയം അനിവാര്യമായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ആധികാരിക വിജയത്തോടെ അവര്‍ തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ടു. മത്സരത്തില്‍ സ്ഥിരം നായകനായ ഹര്‍ദിക് പാണ്ഡ്യയുടെ അസാന്നിധ്യമാണ് ആരാധകര്‍ ശ്രദ്ധിച്ചത്. ഇന്നലെ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു. ഹര്‍ദിക് എന്തുകൊണ്ടു കളിച്ചില്ല എന്ന കാര്യം സൂര്യകുമാര്‍ യാദവ് പറയുന്നതു വരെ ആരും അറിഞ്ഞില്ല. സഹ താരങ്ങള്‍ പോലും!

പരിക്കിനെ തുടര്‍ന്നാണ് ഹര്‍ദിക് മത്സരത്തിനു ഇറങ്ങാത്തതെന്നു സൂര്യകുമാര്‍ യാദവ് ടോസിനു ശേഷം പറഞ്ഞു. നടുവേദനയെ തുടര്‍ന്നാണ് നായകന്‍ ഗ്രൗണ്ടിലിറങ്ങാത്തതെന്നും സൂര്യ വ്യക്തമാക്കി.

എന്നാല്‍ ഹര്‍ദികിനു പരിക്കേറ്റ കാര്യം മുംബൈ ഓപ്പണറായ റിയാല്‍ റിക്കല്‍ടന്‍ അറിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം മാത്രമാണ് ഇക്കാര്യം അദ്ദഹം അറിഞ്ഞത്.

'അദ്ദേഹത്തിനു നടുവേദനയുള്ള കാര്യം ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ഞാന്‍ അറിഞ്ഞത്. അദ്ദേഹം എന്നു പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമെന്നോ പരിക്ക് ഗുരുതരമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും റായ്പുരിലാണ് ടീമിന്റെ അടുത്ത പോരാട്ടം. ആ മത്സരത്തില്‍ നായകന്‍ കളിക്കുമെന്നു എനിക്കുറപ്പുണ്ട്'- റിക്കല്‍ടന്‍ പറഞ്ഞു.

മത്സരത്തില്‍ ആറ് വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് തൂക്കി. മുംബൈ 18.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്താണ് ജയ വഴിയിലെത്തിയത്.

തോല്‍വികളുമായി നട്ടം തിരിഞ്ഞ മുംബൈ ഇന്ത്യന്‍സ് ലഖ്നൗവിനെ വീഴ്ത്തി ആശ്വാസ വഴിയില്‍ തിരിച്ചെത്തുകയായിരുന്നു. പരിക്കിനെ തുടര്‍ന്നു ചില മത്സരങ്ങള്‍ നഷ്ടമായ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇംപാക്ട് പ്ലെയറായി ബാറ്റിങിനെത്തി മുംബൈക്ക് മികച്ച തുടക്കം നല്‍കി. ഒപ്പം സഹ ഓപ്പണര്‍ റിയാല്‍ റിക്കല്‍ടനും തിളങ്ങി. ഇരുവരും ചേര്‍ന്നു നല്‍കിയ അടിത്തറയില്‍ പിടിച്ചാണ് മുംബൈ ജയം സ്വന്തമാക്കിയത്.

റിക്കല്‍ടന്‍ 32 പന്തില്‍ 8 സിക്സും 6 ഫോറും സഹിതം 83 റണ്‍സ് വാരി. രോഹിത് 44 പന്തില്‍ 7 സിക്സും 6 ഫോറും സഹിതം 84 റണ്‍സും അടിച്ചെടുത്തു. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 10.5 ഓവറില്‍ 143 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

Hardik Pandya missed the IPL 2026 match between MI and LSG

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

സഞ്ജു സെഞ്ച്വറി തൂക്കുമോ! പോയിന്റ് നില തുല്യം; പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ ചെന്നൈ- ഡൽഹി ടീമുകൾ

ഡ്രിബിൾ ചെയ്തത് ഇഷ്ടമായില്ല; 18കാരൻ താരത്തിന്റെ മെക്കിട്ട് കേറി; മുഖത്തടിച്ചെന്നും പരാതി; നെയ്മർ വെട്ടിൽ

ഈഴവ, നായര്‍ വോട്ടുകള്‍ ചിതറിപ്പോയി; ജാതി സമവാക്യങ്ങളെ അപ്രസക്തമാക്കിയ യുഡിഎഫ് തരംഗം

SCROLL FOR NEXT