ശ്രേയസ് അയ്യർ എക്സ്
Sports

പറത്തിയത് 10 സിക്‌സുകള്‍, 55 പന്തില്‍ 114 റണ്‍സ് അടിച്ച് ശ്രേയസ് അയ്യര്‍!

വിജയ ഹസാരെ ട്രോഫി ഏകദിനത്തില്‍ കര്‍ണാടകയ്‌ക്കെതിരെ അതിവേഗ സെഞ്ച്വറിയുമായി മുംബൈ നായകന്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ അതിവേഗ സെഞ്ച്വറിയുമായി മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍. കര്‍ണാടകയ്‌ക്കെതിരായ പോരാട്ടത്തില്‍ വെറും 50 പന്തില്‍ ശ്രേയസ് 100 റണ്‍സ് അടിച്ചെടുത്തു.

10 സിക്‌സുകള്‍ സഹിതമാണ് വെടിക്കെട്ട് ബാറ്റിങ്. 55 പന്തില്‍ 10 സിക്‌സും 5 ഫോറും സഹിതം ശ്രേയസ് 114 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

നായകന്റെ മിന്നും ബാറ്റിങ് ബലത്തില്‍ മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

ഓപ്പണര്‍ ആയുഷ് മാത്രെ (78), ഹര്‍ദിക് തമോര്‍ (84), ശിവം ദുബെ (പുറത്താകാതെ 63) എന്നിവര്‍ ശ്രേയസിനു കട്ട പിന്തുണ നല്‍കി. ശിവം ദുബെ വെറും 36 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും സഹിതമാണ് 63ല്‍ എത്തിയത്. അഞ്ചാം വിക്കറ്റില്‍ ശ്രേയസ്- ശിവം ദുബെ സഖ്യം 144 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

വെള്ളം ചോദിച്ചെത്തിയ യുവാവ് പിടിച്ചു പറിച്ചോടിയത് കല്യാണിയുടെ ഏക സമ്പാദ്യമായ സ്വര്‍ണ മാല

'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു

'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്