യുവരാജ് സിങ്/ഫോട്ടോ: പിടിഐ 
Sports

'ന്യൂസിലാൻഡിനെ തോൽപ്പിക്കണം, കിരീടം ചൂടണം'; ഇന്ത്യൻ ടീമിനോട് യുവരാജ് സിങ്

വിദേശത്ത് കോഹ് ലിയും കൂട്ടരും പുലർത്തുന്ന മികവ് ചൂണ്ടിയാണ് യുവരാജ് സിങ്ങിന്റെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിക്കണമെന്നും കിരീടം നേടണമെന്നും ഇന്ത്യൻ ടീമിനോട് മുൻ താരം യുവരാജ് സിങ്. വിദേശത്ത് കോഹ് ലിയും കൂട്ടരും പുലർത്തുന്ന മികവ് ചൂണ്ടിയാണ് യുവരാജ് സിങ്ങിന്റെ വാക്കുകൾ. 

ഇന്ത്യ കരുത്തരാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ ടീം മികവ് കാണിച്ചു. രണ്ട് വട്ടം ഓസ്ട്രേലിയയിൽ ജയം പിടിച്ചു. എവിടേയും ജയിക്കാം എന്ന ആത്മവിശ്വാസം ഇന്ത്യക്ക് കൈവന്നതായി തോന്നുന്നു. എന്നാൽ ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എങ്കിലും ന്യൂസിലാൻഡിനെ ഇന്ത്യ ഉറപ്പായും തോൽപ്പിക്കണം, യുവരാജ് സിങ് പറഞ്ഞു. 

72.2 പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കടന്നത്. 520 പോയിന്റാണ് ഇന്ത്യക്കുള്ളത്. 70 പോയിന്റ് ശതമാനത്തോടെയാണ് ന്യൂസിലാൻഡ് ഫൈനലിൽ എത്തിയത്. 420 പോയിന്റാണ് ന്യൂസിലാൻഡിനുള്ളത്. 440 പോയിന്റ് ഇം​ഗ്ലണ്ടിനുണ്ടെങ്കിലും പോയിന്റ് ശതമാനത്തിൽ 61.4ലേക്ക് ചുരുങ്ങിയത് അവർക്ക് തിരിച്ചടിയായി. 

വെള്ളിയാഴ്ച സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്ലേയിങ് ഇലവൻ എങ്ങനെയാവുമെന്നതിൽ ഇപ്പോഴും ചർച്ചകളും കണക്കു കൂട്ടലുകളും പുരോ​ഗമിക്കുന്നു. ഇഷാന്ത് ശർമയ്ക്ക് മുകളിൽ മുഹമ്മദ് സിറാജ് ഇറങ്ങുമോ, അശ്വിനൊപ്പം രവീന്ദ്ര ജഡേജയേയും ഇന്ത്യ ഇറക്കുമോ എന്ന ചോദ്യങ്ങൾക്കെല്ലാം നാളെ ഉത്തരമാവും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT