റിയാന്‍ പരാഗ്, ഗൗതം ഗംഭീര്‍ പിടിഐ
Sports

'ഗംഭീര്‍ സാര്‍ പറഞ്ഞു'- പരാഗ് പന്തെറിഞ്ഞു; 8 ബോള്‍, 5 റണ്‍സ്, 3 ക്ലീന്‍ ബൗള്‍ഡ്!

'റിയാന്‍ പരാഗാണ് കളിയുടെ എക്സ് ഫാക്ടര്‍'- ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ശ്രദ്ധേയമായത് റിയാന്‍ പരാഗിന്റെ ബൗളിങ്. 1.2 ഓവറില്‍ 5 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മൂന്നും ക്ലീന്‍ ബൗള്‍ഡ്.

'എനിക്ക് ബൗളിങ് ഇഷ്ടമാണ്. നിരന്തരം പരിശീലിക്കാറുമുണ്ട്. എവിടെ, എങ്ങനെ ബൗള്‍ ചെയ്യണം എന്നതിനെക്കുറിച്ച് ധാരാളം ആശയ വിനിമയം നെറ്റ്‌സില്‍ നടക്കാറുണ്ട്. ഗൗതം സാറിനൊപ്പം അത്തരം സാഹചര്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും ഉണ്ടായിരുന്നു. ഞാന്‍ പന്തെറിയാന്‍ എത്തുമ്പോള്‍ പിച്ച് സ്പിന്നിനു അനുകൂലമായിരുന്നു. ലങ്കന്‍ താരങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവുമാക്കി. പന്ത് തിരിയുന്നതിനാല്‍ ഞാന്‍ സ്റ്റംപിലേക്ക് തന്നെ എറിഞ്ഞു'- റിയാന്‍ പരാഗ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ലങ്ക അതിവേഗം എത്തുമെന്നു ഒരുവേള തോന്നി. എന്നാല്‍ 48 പന്തില്‍ 79 റണ്‍സെടുത്ത പതും നിസ്സങ്കയുടെ പുറത്താകല്‍ വഴിത്തിരിവായി. കുശാല്‍ മെന്‍ഡിസുമായി ചേര്‍ന്ന് ഓപ്പണിങില്‍ മികച്ച തുടക്കമാണ് താരം ടീമിനു നല്‍കിയത്. 84ല്‍ മെന്‍ഡിസും 140ല്‍ നിസ്സങ്കയും വീണതിനു പിന്നാലെ ലങ്ക ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു കാന്‍ഡിയില്‍. അവസാന എട്ട് വിക്കറ്റുകള്‍ വെറും 30 പന്തില്‍ നിലംപൊത്തി!

മത്സരത്തിന്റെ 17ാം ഓവറിലാണ് റിയാന്‍ തന്റെ ആദ്യ ഓവര്‍ എറിയാന്‍ എത്തിയത്. ആ ഓവറില്‍ താരം 5 റണ്‍സ് മാത്രം വിട്ടു നില്‍കി കാമിന്ദു മെന്‍ഡിസിനെ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് ഇന്ത്യ ജയം ഉറപ്പിച്ച ഘട്ടത്തില്‍ അവസാന ഓവറും എറിയാന്‍ താരം എത്തി. ലങ്കയ്ക്ക് ശേഷിക്കുന്നത് രണ്ട് വിക്കറ്റുകള്‍ കൂടി. ഒന്നാം പന്തില്‍ മഹീഷ് തീക്ഷണ ക്ലീന്‍ ബൗള്‍ഡ്. രണ്ടാം പന്തില്‍ ദില്‍ഷന്‍ മധുഷങ്കയും ക്ലീന്‍ ബൗള്‍ഡ്!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

Today's Rashi Phalam April 25|പുതിയ തീരുമാനങ്ങൾ എടുക്കാൻ നല്ല സമയം,ആത്മവിശ്വാസം വർധിക്കും

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

SCROLL FOR NEXT