മെല്‍ബണിലെ പരിശീലനത്തില്‍ ടി നടരാജന്‍/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ 
Sports

'ഒരു അവസരവും വിട്ടുകളയുന്നില്ല', പിന്നിലേക്കോടി തകര്‍പ്പന്‍ ക്യാച്ചുമായി നടരാജന്‍

മൂന്നാം ടെസ്റ്റില്‍ നടരാജന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്ന ആകാംക്ഷകള്‍ക്കിടയിലാണ് ഫീല്‍ഡിങ്ങിലെ മികവുമായി നടരാജന്റെ വരവ്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പരിശീലനത്തിന് ഇടയില്‍ മികച്ച ക്യാച്ചുമായി ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ ടി നടരാജന്‍. ഈ പര്യടനത്തില്‍ നടരാജന്‍ അവസരങ്ങള്‍ വളരെ നന്നായി കൈക്കലാക്കുന്നതായാണ് ബിസിസിഐ വിഡിയോ പങ്കുവെച്ച് പറഞ്ഞത്. 

പിന്നിലോട്ട് ഓടി നോട്ടം കളയാതെയാണ് നടരാജന്‍ പന്ത് കൈക്കലാക്കിയത്. ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറിന്റെ മേല്‍നോട്ടത്തിന് കീഴിലായിരുന്നു പരിശീലനം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ നടരാജന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്ന ആകാംക്ഷകള്‍ക്കിടയിലാണ് ഫീല്‍ഡിങ്ങിലെ മികവുമായി നടരാജന്റെ വരവ്. 

സിഡ്‌നി ടെസ്റ്റില്‍ മുഹമ്മദ് സിറജ്, ബൂമ്ര എന്നിവര്‍ക്കൊപ്പം നടരാജന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്ന് വ്യക്തമായിട്ടില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെയാണ് നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

​Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്