എട്ട് വിക്കറ്റുകൾ വീഴ്ത്തിയ ലിയോൺ ആരാധകരെ അഭിവാദ്യം ചെയ്യുന്നു/ എഎഫ്പി 
Sports

രണ്ടാം തവണയും ഇന്ത്യക്കെതിരെ എട്ട് വിക്കറ്റുകള്‍; അനില്‍ കുംബ്ലെയെ പിന്തള്ളി നതാന്‍ ലിയോണ്‍

ഇന്ത്യക്കെതിരെ ഏറ്റവും വിജയിക്കുന്ന സ്പിന്നറായും ലിയോണ്‍ മാറി. മുത്തയ്യ മുരളീധരനെയാണ് ഇക്കാര്യത്തില്‍ ഓസീസ് സ്പിന്നര്‍ പിന്തള്ളിയത്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഒരിക്കല്‍ കൂടി ഇന്ത്യന്‍ മണ്ണില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി നതാന്‍ ലിയോണ്‍ കരുത്തു കാട്ടിയപ്പോള്‍ ഒരു നേട്ടവും അദ്ദേഹത്തിന് സ്വന്തമായി. ഇത് രണ്ടാം തവണയാണ് നതാന്‍ ലിയോണ്‍ ഇന്ത്യന്‍ മണ്ണില്‍ എട്ട് വിക്കറ്റുകള്‍ നേടുന്നത്. താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും മികച്ച പ്രകടനം 50 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ്. 

പുതിയ നേട്ടത്തില്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ മറികടന്നാണ് ലിയോണ്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയായ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ലിയോണ്‍ മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റുകള്‍ പിഴുത് ലിയോണ്‍ സ്വന്തമാക്കിയത്. 

ഇന്ത്യ- ഓസീസ് പോരാട്ടത്തില്‍ 112 വിക്കറ്റുകളാണ് ലിയോണ്‍ വീഴ്ത്തിയത്. അനില്‍ കുംബ്ലെയുടെ 111 വിക്കറ്റുകള്‍ നേട്ടമാണ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്. ഉമേഷ് യാദവിനെ പുറത്താക്കി എട്ടാം വിക്കറ്റ് നേടിയാണ് ലിയോണ്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ പേര് ചേര്‍ത്തത്. 106 വിക്കറ്റുകളുമായി ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്തും ഹര്‍ഭജന്‍ സിങ് 95 വിക്കറ്റുകളുമായി നാലാമതും രവീന്ദ്ര ജഡേജ 84 വിക്കറ്റുകളുമായി അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. 

ഇന്ത്യക്കെതിരെ ഏറ്റവും വിജയിക്കുന്ന സ്പിന്നറായും ലിയോണ്‍ മാറി. മുത്തയ്യ മുരളീധരനെയാണ് ഇക്കാര്യത്തില്‍ ഓസീസ് സ്പിന്നര്‍ പിന്തള്ളിയത്. ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെയാണ് ഈ നേട്ടം. ഷെയ്ന്‍ വോണിന് ശേഷം ഓസീസ് സംഭാവന ചെയ്ത മികച്ച സ്പിന്നറും ലിയോണ്‍ തന്നെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT