വിഡിയോ സ്ക്രീൻഷോട്ട് 
Sports

'കോഹ്‌ലിയോട് സോറി പറയില്ല'- രാഹുലിനെ അവഗണിച്ച് നവീന്‍ ഉള്‍ ഹഖ് (വീഡിയോ)

കോഹ്‌ലിയും നവീനുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ശ്രമിക്കുന്നതും ഇതിനോട് നവീന്‍ ഉള്‍ ഹഖ് നിഷേധ മനോഭാവം പ്രകടിപ്പിക്കുന്നതുമാണ് വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ആവേശപ്പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സ്വന്തം മണ്ണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാജയമേറ്റു വാങ്ങിയ മത്സരത്തിനിടെ വിരാട് കോഹ്‌ലി ലഖ്‌നൗ താരങ്ങളുമായി കൊമ്പു കോര്‍ത്തിരുന്നു. അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹഖുമായി കോഹ്‌ലി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ  പ്രശ്‌നം കെയ്ല്‍ മേയേഴ്‌സ്, ലഖ്‌നൗ മെന്റര്‍ ഗൗതം ഗംഭീര്‍ എന്നിവരുമായുള്ള തര്‍ക്കത്തിലാണ് അവസാനിച്ചത്. 

തര്‍ക്കങ്ങള്‍ക്ക് ശേഷമുള്ള മറ്റൊരു വീഡിയോയും ഇപ്പോള്‍ പുറത്തു വന്നു. കോഹ്‌ലിയും നവീനുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ശ്രമിക്കുന്നതും ഇതിനോട് നവീന്‍ ഉള്‍ ഹഖ് നിഷേധ മനോഭാവം പ്രകടിപ്പിക്കുന്നതുമാണ് വീഡിയോ. ആരാധകര്‍ അഫ്ഗാന്‍ താരത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിക്കുകയാണ്. 

ഡഗൗട്ടില്‍ വച്ച് കെഎല്‍ രാഹുല്‍ വിരാട് കോഹ്‌ലിയുമായി ദീര്‍ഘമായി സംസാരിക്കുന്നത് കാണാം. ഇരുവരുടേയും അരികിലൂടെ നവീന്‍ കടന്നു പോകുന്നു. ഈ സമയത്ത് രാഹുല്‍ നവീനിനെ തങ്ങള്‍ക്കരികിലേക്ക് വിളിക്കുന്നു. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നത്. എന്നാല്‍ ഇതിനോട് അഫ്ഗാന്‍ താരം താത്പര്യമില്ലാത്ത രീതിയിലാണ് പ്രതികരിച്ചത്. താരം രാഹുലിനെ അവഗണിച്ച് മുന്നോട്ടു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. രാഹുല്‍ അമ്പരന്ന് നവീനിനെ നോക്കുന്നതും വീഡിയോയില്‍ കാണാം. 

ലഖ്‌നൗ ബാറ്റിങിന്റെ 17ാം ഓവറിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. മത്സരത്തിനിടെ വിരാട് കോഹ്‌ലി എന്തോ പറയുന്നു. നവീന്‍ ഉള്‍ ഹഖ് ഇതിനോട് പ്രതികരിക്കുന്നു. പിന്നാലെ അമ്പയര്‍മാരെത്തി കോഹ്‌ലിയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. നവീനിനൊപ്പം ബാറ്റ് ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയും കോഹ്‌ലിയെ ശാന്തനാക്കാന്‍ നോക്കുന്നു. അമ്പയര്‍മാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കോഹ്‌ലി കാലിലെ ഷൂ ചൂണ്ടിക്കാട്ടി നവീനിനെ പ്രകോപിപ്പിക്കുന്നു. 

മത്സര ശേഷം ഹസ്തദാനം ചെയ്യുമ്പോഴും കോഹ്‌ലിയും നവീനും ഉടക്കി. തര്‍ക്കത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞു. പിന്നീട് കെയ്ല്‍ മേയേഴ്‌സ് വന്ന് കോഹ്‌ലിയോട് എന്തോ പറയുന്നു. മേയേഴ്‌സിനെ ഗംഭീര്‍ വന്നു പിടിച്ചു മാറ്റി. പിന്നാലെ ഗംഭീറും കോഹ്‌ലിയുമായി തര്‍ക്കിച്ചു. ഒടുവില്‍ ഇരു ടീമുകളിലേയും താരങ്ങള്‍ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2