സീതാംശു കൊട്ടക് എക്സ്
Sports

സീതാംശു കൊട്ടക് ഇന്ത്യയുടെ ബാറ്റിങ് കോച്ച്; 'ടെൻഷൻ' അഭിഷേക് നായർക്ക്

ഇംഗ്ലണ്ടിനെതിരായ പോരാട്ടം, ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ മുന്നില്‍ കണ്ടാണ് ബിസിസിഐ നീക്കം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ സൗരാഷ്ട്ര ബാറ്ററും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കോച്ചുമായ സീതാംശു കൊട്ടകിനെ ഇന്ത്യയുടെ പുതിയ ബാറ്റിങ് പരിശീലകനായി നിയമിച്ചു. നിലവിലെ പരിശീലകന്‍ അഭിഷേക് നായര്‍ക്ക് പുറമെയാണ് സീതാംശു കൊട്ടകും പരിശീക സ്ഥാനത്തെത്തുന്നത്.

വരാനിരിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ്, ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്ക് മുന്നോടിയായാണ് പുതിയ നിയമനം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര അമ്പേ പരാജയമായി മാറിയതാണ് നിലവിലെ ബാറ്റിങ് കോച്ച് അഭിഷേക് നായര്‍ക്കൊപ്പം മറ്റൊരു കോച്ചിനെ കൂടി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ അഭിഷേക് നായര്‍ക്ക് സമ്മര്‍ദ്ദമായി മാറുകയാണ് പുതിയ കോച്ചിന്റെ നിയമനം.

52കാരനായ കൊട്ടക് ദീര്‍ഘ നാളായാ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബാറ്റിങ് കോച്ചായി പ്രവര്‍ത്തിക്കുകയാണ്. നേരത്തയും ഇന്ത്യന്‍ സീനിയര്‍ ടീം, എ ടീമുകളുടെ വിദേശ പര്യടനങ്ങളിലും കൊട്ടക് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു.

അഭിഷേകിന്റെ ഉപദേശങ്ങള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ കാര്യമായ പ്രകടനത്തിനു സഹായിക്കുന്നില്ല. കൊട്ടക് സ്‌പെഷലിസ്റ്റ് ബാറ്റിങ് കോച്ചാണ്. ദീര്‍ഘ നാളത്തെ പരിചയവും താരങ്ങളെ അടുത്തറിയാമെന്ന മുന്‍തൂക്കവും അദ്ദേഹത്തിനുണ്ട്. ഒരു ബിസിസിഐ വക്താവ് പുതിയ നിയമനം സംബന്ധിച്ചു വ്യക്തമാക്കി.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന കാലത്ത് മികച്ച ബാറ്ററായിരുന്നു സീതാംശു കൊട്ടക്. 8000 ഫസ്റ്റ് ക്ലാസ് റണ്‍സ്. 15 സെഞ്ച്വറികളും അദ്ദേഹത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT