Will Young's 100; NZ Post 333 Photo | AFP
Sports

യങ്ങിന്റെ സെഞ്ച്വറിയിലേറി കിവികള്‍; പരമ്പര പിടിക്കാന്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 334

ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അക്‌സര്‍ പട്ടേല്‍ എ്ന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മൗണ്ട് മൗന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 334 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ വില്‍ യങ്ങിന്റെ സെഞ്ച്വറിയും (125) ടിം സെയ്ഫര്‍ടിന്റെ അര്‍ധ ശതകവുമാണ് (58) കിവികള്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മധ്യനിരയില്‍ ഫിന്‍ അലനും (41) തിളങ്ങി. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണതോടെ സ്‌കോര്‍ 350 കടക്കുന്നതില്‍ നിന്ന് പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അക്‌സര്‍ പട്ടേല്‍ എ്ന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. നിശ്ചിത 50 ഓവറില്‍ 333 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ഔട്ടായി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ബൗളര്‍മാരെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് കിവീസ് ഓപ്പണര്‍മാര്‍ ഇന്നിങ്‌സ് ആരംഭിച്ചത്. ഒന്നാം പവര്‍പ്ലേയില്‍ ബൗളര്‍മാരെ നിര്‍ദയം നേരിട്ട യങ്ങും സെയ്ഫര്‍ടും പത്തോവറില്‍ 72 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 12-ാം ഓവറില്‍. സ്‌കോര്‍ 85ല്‍ നില്‍ക്കേ അര്‍ധ സെഞ്ച്വറി പിന്നിട്ട സെയ്ഫര്‍ടിനെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ച് ഗുര്‍നീര്‍ ബ്രാറാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് താരം 58 റണ്‍സ് അടിച്ചെടുത്തത്.

നിക്ക് കെല്ലി (4), ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ് (8) എന്നിവര്‍ നിലയുറപ്പിക്കും മുമ്പ് വീണതോടെ സ്‌കോര്‍ മൂന്നിന് 125. 20-ാം ഓവറില്‍ അഞ്ചാമനായി ക്രീസിലെത്തിയ അലന്‍, യങ്ങുമൊത്ത് മികച്ച കൂട്ടുകെട്ടൊരുക്കി. 31-ാം ഓവര്‍ വരെ നീണ്ട ആറാം വിക്കറ്റ് പാര്‍ട്‌നര്‍ഷിപ്പില്‍ 90 റണ്‍സ് പിറന്നു. അലനെ വീഴ്ത്തി അക്‌സര്‍ പട്ടേലാണ് ഈ സഖ്യം തകര്‍ത്തത്. 30 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 41 റണ്‍സാണ് താരം നേടിയത്. പിന്നാലെ വില്‍ യങ് സെഞ്ച്വറി തികച്ചു. സ്‌കോര്‍ 250 കടത്തിയതിനു ശേഷമാണ് യങ് പുറത്തായത്. 108 പന്തില്‍ 14 ഫോറും നാല് സിക്‌സുമുള്‍പ്പെടെ 125 റണ്‍സാണ് താരം അടിച്ചെടുത്തത്.

മൈക്കല്‍ ബ്രേസ്വെല്‍ (15), ക്യാപ്റ്റന്‍ മിട്ടല്‍ സാന്റ്‌നര്‍ (24), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് (22), മാറ്റ് ഹെന്റി (2), മാത്യു ഫിഷന്‍ (1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. കെയ്ല്‍ ജാമിസന്‍ 19 റണ്ഡസുമായി പുറത്താകാതെ നിന്നുയ അവസാന രണ്ട് വിക്കറ്റുകള്‍ റണ്ണൗട്ടിലൂടെയാണ് കിവീസിന് നഷ്ടമായത്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് അഞ്ച് മത്സര പരമ്പര സ്വന്തമാക്കാം. ആദ്യ രണ്ട് മത്സരം സന്ദര്‍ശകര്‍ ജയിച്ചപ്പോള്‍, മൂന്നാം മത്സരം മഴ മൂലം റദ്ദാക്കിയിരുന്നു.

India vs New Zealand 4th ODI: India Bounce Back After Will Young's Superb 100; NZ Post 333

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ കരാറില്‍ അപ്രായോഗികതയുണ്ട്, ഹിമാചല്‍ വൈദ്യുതി സര്‍ക്കാര്‍ പദ്ധതി; മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

ലോകവ്യാപകമായി 'പണിമുടക്കി' മൈക്രോസോഫ്റ്റ്; 11 മണിക്കൂര്‍ പിന്നിട്ടു, പ്രശ്‌നം പരിഹരിച്ചില്ല

ചുമ്മാ ഉറങ്ങിയാല്‍ പോരാ; വേണം നല്ല 'ക്വാളിറ്റി സ്ലീപ്'

വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് സര്‍വകലാശാല; മറുപടി നല്‍കാന്‍ ഹൈക്കോടതി അനുമതി, തിങ്കളാഴ്ചത്തേക്ക് മാറ്റി

'അച്ഛന്‍ ആദ്യമായി ഉമ്മ തന്നത് ആ സിനിമ കണ്ടിറങ്ങിയപ്പോള്‍'; പൈസ കൃത്യമായി വാങ്ങിക്കണമെന്നും പറഞ്ഞു: അര്‍ജുന്‍ അശോകന്‍