റണ്ണൗട്ട് ദൃശ്യം വീഡിയോ സ്ക്രീന്‍ ഷോട്ട്
Sports

സിക്‌സിലേക്ക് പറന്ന പന്ത്, അവസാനം എത്തി റണ്ണൗട്ടില്‍! (വീഡിയോ)

നേപ്പാള്‍ താരത്തിന്റെ അമ്പരപ്പിക്കും ഫീല്‍ഡിങ്

Author : സമകാലിക മലയാളം ഡെസ്ക്

കിര്‍തിപുര്‍: നെതര്‍ലന്‍ഡ്‌സിനെതിരായ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ വിജയം സ്വന്തമാക്കി നേപ്പാള്‍. മത്സരത്തിലെ ഒരു ഫീല്‍ഡിങ് മികവും അതു റണ്ണൗട്ടില്‍ കലാശിച്ചതും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ഇതിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്.

സിക്‌സര്‍ തൂക്കാനുള്ള നെതര്‍ലന്‍ഡ്‌സ് താരത്തിന്റെ ശ്രമം അവസാനിച്ചത് റണ്ണൗട്ടിലായിരുന്നു. നെതര്‍ലന്‍ഡ്‌സാണ് ആദ്യം ബാറ്റ് ചെയ്തത്. അവരുടെ ഇന്നിങ്‌സിന്റെ 19ാം ഓവറിലെ മൂന്നാം പന്തിലാണ് നാടകീയ റണ്ണൗട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു ഫുള്‍ ടോസ് ഡെലിവറിയില്‍ സിക്‌സര്‍ നേടാനുള്ള നെതര്‍ലന്‍ഡ്‌സ് താരം റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെയുടെ ശ്രമം വായുവില്‍ ഉയര്‍ന്നു പൊങ്ങി നേപ്പാള്‍ താരം കുശാല്‍ ഭുര്‍ടെല്‍ തടുക്കുന്നു. വാന്‍ ഡെര്‍ മെര്‍വെയ്‌ക്കൊപ്പം ക്രീസില്‍ വിവന്‍ കിങ്മയായിരുന്നു. കുശാല്‍ ഉയര്‍ന്നു പൊങി പന്ത് ഗ്രൗണ്ടിലേക്ക് തട്ടിയിട്ടു. പെട്ടെന്നു പന്ത് കീപ്പര്‍ക്ക് എറിഞ്ഞും കൊടുത്തു.

ഈ സമയത്ത് റണ്‍സിനായി ഓടിയ കിങ്മ ബൗളിങ് എന്‍ഡിലെത്തി. എന്നാല്‍ വാന്‍ ഡെര്‍ മെര്‍വെ ക്രീസില്‍ നിന്നു ഇറങ്ങിയില്ല. ഇതോടെയാണ് കിങ്മ ഔട്ടായത്. ഇന്നിങ്‌സിനു ഈ ഔട്ടോടെ തിരശ്ശീലയും വീണു.

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 19.3 ഓവറില്‍ 120 റണ്‍സില്‍ പുറത്തായി. നേപ്പാള്‍ 15.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തു വിജയം സ്വന്തമാക്കി. ആറ് വിക്കറ്റിനാണ് നേപ്പാള്‍ വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍