Nepal Stun West Indies x
Sports

ലോക ക്രിക്കറ്റിലെ വമ്പന്‍ അട്ടിമറി; വിന്‍ഡീസിനെ ടി20യില്‍ വീഴ്ത്തി ചരിത്രമെഴുതി നേപ്പാള്‍!

ഒന്നാം ടി20യില്‍ 19 റണ്‍സിന്റെ ആവേശ വിജയം

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ലോക ക്രിക്കറ്റിലെ വമ്പന്‍ അട്ടിമറികളുടെ ചരിത്രത്തിലേക്ക് തങ്ങളുടെ പേരെഴുതി ചേര്‍ത്ത് നേപ്പാള്‍. കുട്ടിക്രിക്കറ്റിലെ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ ഒന്നാം ടി20 പോരാട്ടത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയിലേക്ക് തള്ളിയിട്ട് നേപ്പാളിന്റെ നേട്ടം. ചരിത്രത്തിലാദ്യമായി അവര്‍ ടെസ്റ്റ് പദവിയുള്ള രാജ്യത്തെ ടി20 പോരാട്ടത്തില്‍ വീഴ്ത്തി.

ഷാര്‍ജയില്‍ അരങ്ങേറിയ നേപ്പാള്‍- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ ആദ്യ പോരില്‍ 19 റണ്‍സിനാണ് അവര്‍ അട്ടിമറി വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് അടിച്ചെടുത്തത്. വിന്‍ഡീസിന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സില്‍ അവസാനിപ്പിക്കാന്‍ നേപ്പാളിനു സാധിച്ചു.

ക്യാപ്റ്റന്‍ രോഹിത് പൗഡലിന്റെ ഓള്‍ റൗണ്ട് മികവാണ് ടീമിനു അട്ടിമറി ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. നേപ്പാള്‍ ബൗളിങ് നിരയുടെ മികവും വിജയ വഴി എളുപ്പമാക്കി. ഏഴ് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ അതില്‍ ആറ് പേരും വിക്കറ്റുകള്‍ വീഴ്ത്തി. 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത് കുശാല്‍ ഭുര്‍ടല്‍ മികച്ച പ്രകടനം പുറത്തെടുത്തു.

22 റണ്‍സെടുത്ത നവിന്‍ ബിഡായസിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 19 വീതം റണ്‍സെടുത്ത അമിത് ജാന്‍ഗൂ, ഫാബിയന്‍ അലന്‍ എന്നിവരും പിടിച്ചു നിന്നു. ക്യാപ്റ്റന്‍ അകീല്‍ ഹുസൈന്‍ 18 റണ്‍സ് കണ്ടെത്തി. പരിചയ സമ്പന്നനായ ഓള്‍ റൗണ്ടര്‍ ജാസന്‍ ഹോള്‍ഡര്‍ 5 റണ്‍സുമായി മടങ്ങി. ഓപ്പണര്‍ കെയ്ല്‍ മേയേഴ്‌സിനും തിളങ്ങാനായില്ല. താരവും 5 റണ്‍സാണ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനായി രോഹിത് പൗഡലാണ് ടോപ് സ്‌കോററായത്. താരം 35 പന്തില്‍ 1 സിക്‌സും 4 ഫോറും സഹിതം 38 റണ്‍സെടുത്തു. കുശാല്‍ മല്ല 21 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 30 റണ്‍സും കണ്ടെത്തി. ഗുല്‍സന്‍ ഝാ (22), ദീപേന്ദ്ര സിങ് അയ്‌രി (17) എന്നിവരും രണ്ടക്കം കടന്നു.

ബാറ്റിങില്‍ പരാജയപ്പെട്ട ജാസന്‍ ഹോള്‍ഡര്‍ ബൗളിങില്‍ തിളങ്ങിയിരുന്നു. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്തു. നവിന്‍ ബിഡായസി 3 വിക്കറ്റുകള്‍ സ്വന്തമാക്കി.

Nepal Stun West Indies: Nepal defeated West Indies by 19 runs to go 1-0 in the series.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT