ഫ്രങ്കി ഡി യോങ് ട്വിറ്റര്‍
Sports

ഫ്രങ്കി ഡി യോങ് പുറത്ത്; യൂറോയ്ക്ക് ഒരുങ്ങുന്ന നെതര്‍ലന്‍ഡ്‌സിനു വന്‍ തിരിച്ചടി

വലത് കാല്‍പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ താരം കളത്തിനു പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: യൂറോ കപ്പ് പോരാട്ടങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ നെതര്‍ലന്‍ഡ്‌സിനു കനത്ത തിരിച്ചടി. അവരുടെ നിര്‍ണായക താരവും മധ്യനിരയിലെ സര്‍വാധിപതിയുമായ ഫ്രങ്ക് ഡി യോങ് യൂറോ കപ്പില്‍ നിന്നു പുറത്ത്.

സ്പാനിഷ് ലാ ലിഗ വമ്പന്‍മാരായ ബാഴ്‌സലോണയുടെ താരമാണ് ഫ്രങ്കി. ഏപ്രില്‍ 21നു റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോ പോരാട്ടം കളിക്കുന്നതിനിടെ താരത്തിന്റെ വലതു കാല്‍പാദത്തിനു പരിക്കേല്‍ക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡ് കോമാന്‍ പ്രഖ്യാപിച്ച യൂറോയ്ക്കുള്ള 26 അംഗ ടീമില്‍ താരത്തെയും ഉള്‍പ്പെടുത്തിയിരുന്നു. യൂറോ ആകുമ്പോഴേക്കും പരിക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരിക്ക് മാറിയിട്ടില്ലെന്നും താരത്തിനു വിശ്രമം ആവശ്യമാണെന്നും വ്യക്തമായി.

നെതര്‍ലന്‍ഡ്‌സിനായി 54 മത്സരങ്ങളാണ് ഇതുവരെ 27കാരന്‍ കളിച്ചത്. താരത്തിനു ഈ സീസണിലെ ബാഴ്‌സലോണയുടെ അവസാന ആറ് മത്സരങ്ങളും നഷ്ടമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം

വെള്ളം ചോദിച്ചെത്തിയ യുവാവ് പിടിച്ചു പറിച്ചോടിയത് കല്യാണിയുടെ ഏക സമ്പാദ്യമായ സ്വര്‍ണ മാല

'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു