ഒക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ ടി20 പരമ്പയില്‍ മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആതിഥേയരായ ന്യൂസിലന്‍ഡ് വിജയ വഴിയില്‍. നാലാം പോരാട്ടത്തില്‍ അവര്‍ ഇന്ത്യയെ 87 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 20 ഓവറില്‍ 172 റണ്‍സില്‍ അവസാനിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഉറപ്പിച്ചാണ് ഇന്ത്യ നാലാം പോരിനിറങ്ങിയത്. പരമ്പര 3-1 എന്ന നിലയില്‍.
4 വിക്കറ്റുകള്‍ വീഴ്ത്തിയ ജേക്കബ് ഡഫിയുടെ ബൗളിങാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. താരം 4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയാണ് 4 നിര്‍ണായക വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. മാത്യു ഫിഷര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ആദം മില്‍നെ ഒരു വിക്കറ്റും എടുത്തു.
35 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 35 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നമാന്‍ ധിര്‍ 13 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 28 റണ്‍സെടുത്തു. അഭിഷേക് ശര്‍ 15 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 27 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 22 റണ്‍സും നിതീഷ്‌കുമാര്‍ റെഡ്ഡി 21 റണ്‍സും കണ്ടെത്തി. സഞ്ജു സാംസണ്‍ 4 റണ്‍സിലും ഇഷാന്‍ കിഷന്‍ പൂജ്യത്തിനും പുറത്തായി. പ്രിന്‍സ് യാദവ് 17 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 18 റണ്‍സുമായി പുറത്താകാതെ നന്നു.
നേരത്തെ സെഞ്ച്വറി നേടിയ ഗ്ലെന്‍ ഫിലിപ്സ് (107), അര്‍ധ സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ (65) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കിവികള്‍ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കു വേണ്ടി മായങ്ക് യാദവ് മൂന്നു വിക്കറ്റ് നേടി.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ ടിം സീഫെര്‍ട്ടിനെ (3) പ്രിന്‍സ് യാദവിന്റെ കൈകളിലെത്തിച്ച മായങ്ക് യാദവ് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. മൂന്നാം ഓവറില്‍ ഡാരില്‍ മിച്ചലും (24) വീണെങ്കിലും ഫിന്‍ അലനും ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. 17 പന്തില്‍ 31 റണ്‍സടിച്ച അലനെ വീഴ്ത്തി അക്സര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നാലെയിറങ്ങിയ ബെവന്‍ ജേക്കബ്സിനെ കൂട്ടുപിടിച്ച് ഫിലിപ്സ് സ്‌കോര്‍ മൂന്നക്കം കടത്തി.
എന്നാല്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ ജേക്കബ്സും (7) വീണു. ആറാമനായി ക്രീസിലെത്തിയ ബ്രെയ്‌സ്‌വെല്‍ വിസ്ഫോടനകരമായ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചാം വിക്കറ്റില്‍ 40 പന്തില്‍ 115 റണ്‍സാണ് ബ്രെയ്‌സ്‌വെലും ഫിലിപ്സും ചേര്‍ന്ന് അടിച്ചെടുത്തത്. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 16-ാം ഓവറില്‍ തുടരെ നാല് സിക്സറുകളാണ് ഫിലിപ്സ് അടിച്ചെടുത്തത്. ആകെ 32 റണ്‍സാണ് ഈ ഒറ്റ ഓവറില്‍ പിറന്നത്. ഇതോടെ സ്‌കോര്‍ 200 കടന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates