കുട്ടികളുടെ വാര്‍ത്താ സമ്മേളനം വീഡിയോ ദൃശ്യം
Sports

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

പ്രഖ്യാപിച്ചത് ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം വ്യത്യസ്തമായ രീതികളിലാണ് ലോകകപ്പ് പോലെ സുപ്രധാന പോരാട്ടങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. ടി20 ലോകകപ്പിനുള്ള ടീമിനെ അവര്‍ പ്രഖ്യാപിച്ചതും സവിശേഷ രീതിയില്‍ തന്നെ.

കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഏകദിന ലോകകപ്പിനുള്ള 15 അംഗ കിവി സംഘത്തെ പ്രഖ്യാപിച്ചത് ടീമിനെ ഓരോ താരത്തിന്റെയും കുടുംബാംഗങ്ങളായിരുന്നു. മാതാപിതാക്കളോ, ഭാര്യയോ, കുട്ടികളോ ഒക്കെയായിരുന്നു ടീമിനെ പ്രഖ്യാപിച്ചത്.

ഇന്ന് ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനവും അത്തരമൊരു സര്‍പ്രൈസായി മാറി. രണ്ട് കുട്ടികളാണ് 15 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ എത്തി മുതിര്‍ന്നവരെ പോലെ ഗൗരവം ഒട്ടുവിടാതെ തന്നെ താരങ്ങളെ പ്രഖ്യാപിച്ചു.

അന്‍ഗസ്, മെറ്റില്‍ഡ എന്നിവരാണ് ടീമിനെ പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അവരുടെ ഔദ്യോഗിക എക്‌സ് പേജില്‍ ഇതിന്റെ വീഡിയോ പങ്കിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'എല്ലാവര്‍ക്കും നല്ല പ്രഭാതം നേരുന്നു. ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി. ഞാന്‍ ആന്‍ഗസ്, ഞാന്‍ മെറ്റില്‍ഡ'- കുട്ടികള്‍ സ്വയം പരിചയപ്പെടുത്തി.

'വെസ്റ്റ് ഇന്‍ഡീസിലും യുഎസിലുമായി അരങ്ങേറുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ബ്ലാക്ക് കാപ്‌സ് ടീമിനെ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്'- എന്നു പറഞ്ഞാണ് കുട്ടികള്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തുന്നത്. ഓരോ താരത്തേയും അവര്‍ വരുന്ന പ്രവിശ്യകളേയും എടുത്തു പറഞ്ഞാണ് ടീം പ്രഖ്യാപനം.

സംഭവം വൈറലായി മാറി. പിന്നാലെ നിരവധി പേര്‍ കിവി ടീമിന്റെ ശ്രമത്തെ അഭിനന്ദിച്ചു. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളും ഈ മാതൃക പിന്തുടരണമെന്നാണ് പലരും അഭിപ്രായം പങ്കിടുന്നത്.

ജൂണിലാണ് ലോകകപ്പ് പോരാട്ടം. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് പോരാട്ടം. ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് ലോ മാമാങ്കം.

ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, ട്രെന്റ് ബോള്‍ട്ട്, മിഷേല്‍ ബ്രെയ്‌സ്‌വെല്‍, മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി. ട്രാവലിങ് റിസര്‍വ്: ബെന്‍ സീര്‍സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

തീപ്പൊരി ഐറ്റം! വിന്റേജ് അർജുൻ സർജ ഈസ് ബാക്ക്; കേരളത്തിലും കയ്യടി നേടി 'ബ്ലാസ്റ്റ്', അടുത്ത സർപ്രൈസ് ഹിറ്റാകുമോ?

തിരുവനന്തപുരത്ത് മാത്രം തുരങ്കം; 23 സ്റ്റേഷന്‍, 54,400 യാത്രക്കാര്‍; മൂന്നരമണിക്കൂറില്‍ 473 കിലോമീറ്റര്‍; ഇനി 'അതിവേഗ റെയില്‍'

സഞ്ജു, ശ്രേയസ്, തിലക്... ആര് ക്യാപ്റ്റനാകും; ടീമില്‍ ആരൊക്കെ? 30 താരങ്ങളുടെ പട്ടികയില്‍ വൈഭവും

കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

SCROLL FOR NEXT