ഫോട്ടോ: ട്വിറ്റർ 
Sports

പാറ്റ് കമിന്‍സിന് പകരം ന്യൂസിലാന്‍ഡ് പേസര്‍; ടിം സൗത്തിയെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌

2020ലെ ഐപിഎല്‍ ലേലത്തില്‍ സൗത്തിയെ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറായിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ നിന്ന് പിന്മാറിയ പാറ്റ് കമിന്‍സിന് പകരം ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തിയെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് കമിന്‍സ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. 

2020ലെ ഐപിഎല്‍ ലേലത്തില്‍ സൗത്തിയെ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറായിരുന്നില്ല. 2019ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു സൗത്തി. സൗത്തിയുടെ നാലാമത്തെ ഐപിഎല്‍ ടീമാണ് ഇത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്‌, ആര്‍സിബി ടീമുകള്‍ക്ക് വേണ്ടിയാണ് സൗത്തി ഇതുവരെ കളിച്ചത്. 
  
ഇനി വരുന്ന ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശിന് എതിരായ ടി20, ഏകദിന പരമ്പകള്‍ക്കുള്ള ടീമില്‍ സൗത്തിയുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. ഐപിഎല്ലില്‍ ഫോം കണ്ടെത്താനാവാത്ത സൗത്തിക്ക് ഇത്തവണ അതിനാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 2011ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം 40 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റ് മാത്രമാണ് സൗത്തിക്ക് വീഴ്ത്താനായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT