New Zealand drop Clarke and Robinson, Finn Allen to join squad  @BLACKCAPS
Sports

തോൽവിക്ക് പിന്നാലെ ന്യൂസിലൻഡ് ടീമിൽ അഴിച്ചു പണി; രണ്ട് താരങ്ങളെ തിരിച്ചു വിളിച്ചു

ന്യൂസിലൻഡിന്റെ വെടിക്കെട്ട് ബാറ്റർ ഫിൻ അലൻ വ്യാഴാഴ്ച തിരുവനന്തപുരത്ത് ടീമിനൊപ്പം ചേരും. ജനുവരി 31-ന് നടക്കുന്ന അഞ്ചാം ടി20 മത്സരത്തിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളും തോറ്റതിന് പിന്നാലെ ന്യൂസിലൻഡ് സ്ക്വാഡിൽ വൻ അഴിച്ചു പണി. ഫാസ്റ്റ് ബൗളർ ക്രിസ്റ്റ്യൻ ക്ലാർക്കിനെയും ടോപ്പ് ഓർഡർ ബാറ്റർ ടിം റോബിൻസനെയും ടീമിൽ നിന്ന് ഒഴിവാക്കി. ഇവർക്കു പകരം സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതായി ന്യൂസിലൻഡ് അധികൃതർ വ്യക്തമാക്കി.

ജിമ്മി നീഷം, ലോക്കി ഫെർഗൂസൺ, ടിം സെയ്ഫെർട്ട് എന്നിവർ ടീം ക്യാമ്പിൽ ചേരുന്നതിനാലാണ് മറ്റ് രണ്ട് താരങ്ങളെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതെന്ന് ന്യൂസിലൻഡ് ടീം മാനേജ്‍മെന്റ് വ്യക്തമാക്കി. ന്യൂസിലൻഡിന്റെ വെടിക്കെട്ട് ബാറ്റർ ഫിൻ അലൻ വ്യാഴാഴ്ച തിരുവനന്തപുരത്ത് ടീമിനൊപ്പം ചേരും. ജനുവരി 31-ന് നടക്കുന്ന അഞ്ചാം ടി20 മത്സരത്തിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്.

ടീമിൽ നിന്ന് ഒഴിവാക്കിയ 24 വയസ്സുകാരനായ ക്രിസ്റ്റ്യൻ ക്ലാർക്ക് നാഗ്പൂരിൽ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തിലൂടെയാണ് ടി20 അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. നാല് ഓവറിൽ 40 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരം സ്വന്തമാക്കിയത്.

ടിം റോബിൻസൺ ആദ്യ ടി20 മത്സരത്തിൽ 15 പന്തിൽ 21 റൺസ് നേടിയിരുന്നു. എന്നാൽ ടീമിലെ ചില മാറ്റങ്ങൾ കാരണം ഇരുവർക്കും പിന്നീട് അവസരം ലഭിച്ചിരുന്നില്ല.

Sports news: New Zealand release Kristian Clarke, Tim Robinson from T20 squad; Finn Allen set to join.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: സഭാ കവാടത്തില്‍ രണ്ട് എംഎല്‍എമാര്‍ സത്യഗ്രഹ സമരത്തില്‍; ഹൈക്കോടതിക്കെതിരായ സമരമെന്ന് മുഖ്യമന്ത്രി

ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരത്തെ അനായാസം തോൽപ്പിച്ചു; അരിന സബലേങ്ക സെമിഫൈനലിൽ

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച് പ്രകടനം; അനുകൂലിയുടെ ബൈക്ക് കത്തിച്ചു

ഇന്ത്യ- ഇയു വ്യാപാര കരാറില്‍ പ്രതീക്ഷ, സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

ഇടവേളയ്ക്ക് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില; 1,18,000ന് മുകളില്‍ തന്നെ

SCROLL FOR NEXT