ഹാരി ബ്രൂക്ക് എക്സ്
Sports

ഹാരി ബ്രൂക്കിന് സെഞ്ച്വറി; ലീഡിനായി ഇംഗ്ലണ്ട് പൊരുതുന്നു

ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ്. കിവികളുടെ ഒന്നാം ഇന്നിങ്‌സില്‍ 348 റണ്‍സില്‍ അവസാനിച്ചിരുന്നു. ന്യൂസിലന്‍ഡ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു ഇനി വേണ്ടത് 29 റണ്‍സ് കൂടി.

ഹാരി ബ്രൂക്കിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു കരുത്തായത്. താരം ബാറ്റിങ് തുടരുന്നു. 10 ഫോറും രണ്ട് സിക്‌സും സഹിതം 132 റണ്‍സ് ബ്രൂക്ക് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ഒലി പോപ് അര്‍ധ സെഞ്ച്വറി നേടി. താരം 77 റണ്‍സുമായി മടങ്ങി. ബെന്‍ ഡുക്കറ്റാണ് തിളങ്ങിയ മറ്റൊരാള്‍. താരം 46 റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ ബ്രൂക്കിനൊപ്പം 37 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ക്രീസില്‍.

കിവികള്‍ക്കായി നതാന്‍ സ്മിത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി, മാറ്റ് ഹെന്‍‍റി, വില്‍ ഒറൂര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ ന്യൂസിലന്‍ഡിനു ഫോമിലേക്ക് മടങ്ങിയെത്തിയ മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്റെ ബാറ്റിങാണ് തുണയായത്. അര്‍ഹിച്ച സെഞ്ച്വറി വില്ല്യംസനു നഷ്ടമായതാണ് അവരെ നിരാശപ്പെടുത്തിയത്.

താരം 93 റണ്‍സില്‍ പുറത്തായി. ഓപ്പണറും നായകനുമായ ടോം ലാതം (47), ഗ്ലെന്‍ ഫിലിപ്സ് (പുറത്താകാതെ 58), രചിന്‍ രവീന്ദ്ര (34) എന്നിവരാണ് പൊരുതിയ മറ്റുള്ളവര്‍. ടോസ് നേടി ഇംഗ്ലണ്ട് കിവീസിനെ ബാറ്റിങിനു വിടുകയായിരുന്നു.

ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍, ബ്രയ്ഡന്‍ കര്‍സ് എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങില്‍ തിളങ്ങി. ഗസ് അറ്റ്കിന്‍സന്‍ രണ്ട് വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT