രോഹിത് ശർമ്മ ടോസിടുന്നു  എക്സ്
Sports

ടോസ് കൈവിട്ടു, ന്യൂസിലൻഡിന് ബാറ്റിങ്ങ്; ബുംറയ്ക്ക് പകരം സിറാജ് ടീമിൽ

കഴിഞ്ഞ മത്സരത്തില്‍ വിജയശില്‍പ്പിയായ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സാന്റ്‌നര്‍, പേസര്‍ ടിം സൗത്തി എന്നിവര്‍ മൂന്നാം ടെസ്റ്റിനില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ഇലവനില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസര്‍ ജസ്പ്രീത് ബംറയ്ക്കു പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡ് നിരയില്‍ രണ്ടു മാറ്റമുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ വിജയശില്‍പ്പിയായ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സാന്റ്‌നര്‍, പേസര്‍ ടിം സൗത്തി എന്നിവര്‍ മൂന്നാം ടെസ്റ്റിനില്ല. ഇവര്‍ക്കു പകരം ഇഷ് സോധി, മാറ്റ് ഹെന്റി എന്നിവരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുറംവേദനയെത്തുടര്‍ന്നാണ് സാന്റ്‌നര്‍ കളിക്കാത്തതെന്ന് നായകന്‍ ടോം ലാതം അറിയിച്ചു.

ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ, ആശ്വാസ ജയം തേടിയാണ് നായകന്‍ രോഹിത് ശര്‍മ്മയുടെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. ആദ്യ രണ്ടു ടെസ്റ്റിലും വിജയം നേടിയ ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പ് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ടീമിന് ജയം അനിവാര്യമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നില ഭദ്രമാക്കുക എന്ന ലക്ഷ്യം ഇന്ത്യന്‍ ടീമിന്റെ മനസിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍