രോഹിത് ശര്‍മ 
Sports

രോഹിതിനെ പിന്നിലാക്കി; ഏകദിന റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ ഒന്നാമത്

ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് താരമാണ് മിച്ചല്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസി ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതിയ റാങ്കിങ് പ്രകാരം ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലാണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ സെഞ്ച്വറിയുടെ ബലത്തിലാണ് ഡാരില്‍ മിച്ചല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് താരമാണ് മിച്ചല്‍. കിവീസ് ഇതിഹാസം ഗ്ലെന്‍ ടര്‍ണറിന്റെ നേട്ടത്തിനൊപ്പമാണ് മിച്ചല്‍ എത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്റെ ഏഴാമത്തെ ഏകദിന സെഞ്ച്വറിയാണ് താരം നേടിയത്.

മൂന്നാഴ്ചയായി റാങ്കില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന രോഹിത് ശര്‍മയെക്കാള്‍ ഒരു പോയിന്റ് മുന്നിലെത്തിയ മിച്ചലിന് 782 റേറ്റിങ് പോയിന്റാണുള്ളത്. ന്യൂസിലന്‍ഡ് നിരയില്‍ മാര്‍ട്ടിന്‍ ക്രോ, ആന്‍ഡ്രൂ ജോണ്‍സ്, റോജര്‍ ടൗസ്, നഥാന്‍ ആസ്റ്റല്‍, കെയ്ന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്ലര്‍ എന്നിവരെല്ലാം ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.

റാങ്കിങ്ങില്‍ അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സാദ്രാന്‍ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ (നാലാം സ്ഥാനം), വിരാട് കോഹ്ലി (അഞ്ചാം സ്ഥാനം), ശ്രേയസ് അയ്യര്‍ (എട്ടാം സ്ഥാനം) എന്നിവര്‍ ആദ്യ പത്തില്‍ ഇടം നേടി.

New Zealander Daryl Mitchell overtakes Rohit; tops ODI rankings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു; 'ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായി'

കരുത്തുറ്റ 7,800mAh ബാറ്ററി, ഏകദേശം 32,000 രൂപ മുതല്‍ വില; വണ്‍പ്ലസ് 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

നോർക്ക കെയർ എൻറോൾമെന്റ്; ഓൺലൈന്‍ സഹായ കേന്ദ്രം ആരംഭിച്ചു

'പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഞാനും മല്‍സരിക്കും'; കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി

SCROLL FOR NEXT