ഫോട്ടോ: ട്വിറ്റർ 
Sports

'അഭിനന്ദനങ്ങള്‍ സഹോദരാ'- മെസിക്ക് ആശംസകൾ നേർന്ന് നെയ്മർ

36 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അർജന്റീന ലോക കിരീടം സ്വന്തമാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് സ്വന്തമാക്കിയ അർജന്റീനയ്ക്കും നായകൻ മെസിക്കും ഫുട്ബോൾ ലോകത്തിന്റെ അഭിനന്ദന പ്രവാഹമാണ്. ബ്രസീൽ സൂപ്പർ താരവും പിഎസ്ജിയിൽ ഒപ്പം കളിക്കുകയും ചെയ്യുന്ന നെയ്മർ മെസിക്ക് അഭിനന്ദനം അറിയിച്ച് രം​ഗത്തെത്തി. ട്വിറ്ററിലൂടെയാണ് നെയ്മറുടെ അഭിനന്ദനം. 

'അഭിനന്ദനങ്ങള്‍ സഹോദരാ'- എന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു. സ്പാനിഷ് ഭാഷയിലാണ് താരം അഭിനന്ദിച്ചിരിക്കുന്നത്. ലിയോ മെസി എന്ന ടാ​ഗോടു കൂടിയാണ് കുറിപ്പ്. ഇതിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസിയുടെ ഫോട്ടോയും പങ്കിട്ടിട്ടുണ്ട്.

36 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അർജന്റീന ലോക കിരീടം സ്വന്തമാക്കുന്നത്. കൊണ്ടും കൊടുത്തും ആവേശം കത്തിക്കയറിയപ്പോൾ നിശ്ചിത, അധിക സമയങ്ങൾ 3-3നു തുല്ല്യത പാലിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. 

മത്സരത്തില്‍ ഇരട്ട ഗോളുമായി മെസി കളം വാണു. പിഎസ്ജിയിലെ ഇരുവരുടേയും സഹ താരം തന്നെയായ എംബാപ്പെ ഹാട്രിക്കും നേടി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം മെസിക്കും ​ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്കുമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT