റെക്കോർഡ് നേട്ടം ആഘോഷിച്ച് നെയ്മർ / ചിത്രം: പിടിഐ 
Sports

പെലെയുടെ റെക്കോർഡ് തകർത്ത് നെയ്മര്‍; ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ 

ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ​ഗോൾ നേടിയ താരമായി മാറിയിരിക്കുകയാണ് നെയ്മർ

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ എന്ന ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ് തകർത്ത് നെയ്മര്‍. അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ​ഗോൾ നേടിയ താരമായി മാറിയിരിക്കുകയാണ് നെയ്മർ. ഇന്നലെ നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ നെയ്മര്‍ രണ്ട് ഗോളുകള്‍ നേടിയാണ് റെക്കോർഡ് തിരുത്തിയത്. 

ദേശീയ ടീമിനായി പെലെ 77 ഗോളുകള്‍ നേടിയിരുന്നു. ഇന്നലത്തെ ​ഗോൾ നേട്ടത്തോടെ നെയമർ 79തവണ പന്ത് വലയിലെത്തിച്ചു. 99 മത്സരങ്ങളില്‍ നിന്നാണ് പെലെ 77 ഗോളുകള്‍ നേടിയതെങ്കില്‍ നെയ്മര്‍ തന്റെ 124-ാം മത്സരത്തിലാണ് 79 ഗോളുകളുമായി ഒന്നാമനായത്. ബ്രസീലിന് വേണ്ടി 98 മത്സരത്തില്‍ 62 ഗോളുകള്‍ നേടിയ റോണാള്‍ഡോയാണ് ഗോള്‍ നേട്ടത്തില്‍ മൂന്നാമത്. 

ബൊളീവിയക്കെതിരെ  61-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ നെയ്മറുടെ ഗോളുകളുടെ എണ്ണം 78 ആയി ഉയര്‍ന്നു. ഇന്‍ജുറി ടൈമിലും ഗോളടിച്ചതോടെ താരത്തിന്റെ അക്കൗണ്ടില്‍ നിലവില്‍ 79 ഗോളുകളുണ്ട്. 55 ഗോളുകള്‍ നേടിയ റൊമാരിയോ, 48 ഗോളുകള്‍ അടിച്ച സികോ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT