നെയ്മര്‍/ ഫയല്‍ ഫോട്ടോ 
Sports

ഒരിക്കല്‍ കൂടി ദൈവം രക്ഷിച്ചതായി നെയ്മര്‍, ഈ ശാപം എന്ന് അവസാനിക്കുമെന്ന് പിതാവ്‌

ഒരിക്കല്‍ കൂടി ഗുരുതരമാകുമായിരുന്ന ഒന്നില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചതായാണ് നെയ്മര്‍ ആരാധകരെ അറിയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: കണങ്കാലിലെ പരിക്ക് ഗുരുതരമല്ലെന്ന് പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍. ഒരിക്കല്‍ കൂടി ഗുരുതരമാകുമായിരുന്ന ഒന്നില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചതായാണ് നെയ്മര്‍ ആരാധകരെ അറിയിക്കുന്നത്.

വേദന, നിരാശ, ശസ്ത്രക്രിയയോടുള്ള പേടി, ആകാംക്ഷ, ഓര്‍ക്കാനിഷ്ടപ്പെടാത്ത നിമിഷങ്ങള്‍ എന്നിവയാണ് ആ സമയം എന്നെ കരയിപ്പിച്ചത്. പരിക്ക് വളരെ ഗുരുതരമാകുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി ദൈവം എന്നെ രക്ഷിച്ചിരിക്കുന്നു, ഇന്‍സ്റ്റഗ്രാമില്‍ നെയ്മര്‍ കുറിച്ചു.

പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമാക്കി നെയ്മറുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

ഫ്രഞ്ച് ലീഗില്‍ ലിയോണിന് എതിരായ പോരിന് ഇടയിലാണ് നെയ്മര്‍ക്ക് കണങ്കാലിന് പരിക്കേറ്റത്. സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ ലിയോണിനോട് എതിരില്ലാത്ത ഒര് ഗോളിന് പിഎസ്ജി തോറ്റു. ഇത്രയും ഹിംസാത്മകമായ ടാക്കിളുകള്‍ ഒഴിവാക്കണം എന്ന് നെയ്മറിന്റെ പിതാവ് പറഞ്ഞു.

എത്ര നാളാണ് ഈ ശാപം പിന്തുടരുക? നമ്മള്‍ ഇതിനെയെല്ലാം കുറിച്ച് ഒരുപാട് സംസാരിച്ചു കഴിഞ്ഞു. എന്നിട്ടും ഇപ്പോഴും വളരെ അധികം ഹിംസാത്മകമായ ടാക്കിളുകള്‍ നമ്മള്‍ അനുവദിക്കുന്നു, നെയ്മറുടെ പിതാവ് പറഞ്ഞു. ലിയോണിന് എതിരായ കളിയില്‍ ആദ്യ പകുതിയുടെ ഏഴാം മിനിറ്റില്‍ തിയാഗോ മെന്‍ഡസിന്റെ കടുപ്പമേറിയ ടാക്കിളാണ് നെയ്മറെ വീഴ്ത്തിയത്. തിയാഗോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തേക്ക് പോവേണ്ടതായും വന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം