Nikhil Chaudhary  AP
Sports

66 റണ്‍സും 2 വിക്കറ്റും; 'ഇന്ത്യക്കാരന്‍' ഓസ്‌ട്രേലിയയെ ജയിപ്പിച്ചു!!!

കന്നി അര്‍ധ സെഞ്ച്വറി, ഓള്‍റൗണ്ട് മികവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മെല്‍ബണ്‍: ഇന്ത്യക്കാരന്‍ നിഖില്‍ ചൗധരിയുടെ കന്നി അന്താരാഷ്ട്ര ടി20 അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. 3 വിക്കറ്റിനാണ് ഓസീസ് ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഓസീസ് ഒരു പന്ത് ശേഷിക്കേ 19.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്താണ് വിജയം പിടിച്ചത്.

ന്യൂഡല്‍ഹിയില്‍ ജനിച്ച് പഞ്ചാബ് ടീമിനായി അണ്ടര്‍ 16, 19, 22 ഏജ് ഗ്രൂപ്പുകള്‍ കളിച്ചിട്ടുള്ള നിഖില്‍ ചൗധരി 38 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം 66 റണ്‍സ് വാരിയാണ് തന്റെ കന്നി അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. ബൗളിങിലും താരം തിളങ്ങി. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നിഖില്‍ 2 വിക്കറ്റെടുത്തു.

ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (32 പന്തില്‍ 37), സാം ഹാര്‍പര്‍ (15 പന്തില്‍ 32) എന്നിവരും ഓസീസിനായി നിര്‍ണായക സംഭാവന നല്‍കി. ടിം ഡേവിഡ് 13 പന്തില്‍ 20 റണ്‍സെടുത്തു. ഓസ്‌ട്രേലിയ ജയത്തിന്റെ വക്കില്‍ നില്‍ക്കെ നിഖില്‍ ഔട്ടായെങ്കിലും വാലറ്റത്ത് ജാക്ക് എഡ്വേര്‍ഡ്‌സിന്റെ മികവിലാണ് ഓസീസ് ജയം ഉറപ്പിച്ചത്. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. സാം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ എഡ്വേര്‍ഡ്‌സ് 14 റണ്‍സ് അടിച്ചെടുത്തു. 1 പന്ത് ശേഷിക്കെ എഡ്വേര്‍ഡ്‌സ് ടീമിനെ ജയത്തിലുമെത്തിച്ചു. താരം 11 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 25 റണ്‍സെടുത്തു പുറത്താകാതെ നിന്ന് ടീമിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് നേടിയ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് പൊരുതാവുന്ന സ്‌കോറിലെത്തിയത്. നായകന്‍ വെറും 28 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം 65 റണ്‍സ് വാരി. 22 പന്തില്‍ 39 റണ്‍സെടുത്ത ടോം ബാന്റന്‍, 20 പന്തില്‍ 27 റണ്‍സെടുത്ത ജോര്‍ദാന്‍ ക്രോക്‌സ്, 21 റണ്‍സെടുത്ത സാം കറന്‍ എന്നിവരും സ്‌കോറിലേക്ക് സംഭാവന ചെയ്തു.

Indian-origin Nikhil Chaudhary's maiden T20I half-century powered Australia to a thrilling victory over England in the 1st T20I

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണം, വെല്ലുവിളിക്കുന്ന മന്ത്രിമാരെ മാറ്റണം'; വിമര്‍ശനവുമായി ജി സുധാകരന്‍

എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്: കണ്ണൂര്‍ സ്വദേശി നേപ്പാളില്‍ മരിച്ച നിലയില്‍; ഞെട്ടൽ

ഭക്ഷണവും വ്യായാമവും അതിന് ശേഷമേ വരൂ, ആയുസ്സ് കുറയ്ക്കുന്ന പ്രധാന ഘടകം ചൂണ്ടിക്കാട്ടി ​ഗവേഷകർ

'രണ്ടെണ്ണം അടിക്കാത്ത അച്ചായനോ ? നീ പറയുന്ന തരത്തിലുള്ള ഒരാളെപ്പോലും കിട്ടില്ലെന്ന് വീട്ടുകാർ പോലും പറഞ്ഞു'; അഞ്ജു കുര്യൻ

'എനിക്ക് എഡിഎച്ച്ഡിയുണ്ട്, സമയം എല്ലാവരേയും പോലെയായിരുന്നില്ല എനിക്ക്'; തുറന്നു പറഞ്ഞ് പാര്‍വതി