ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാൻ, ബാബർ അസം (Babar Azam)  X
Sports

ബാബര്‍ അസം, റിസ്വാന്‍, ഷഹീന്‍ അഫ്രീദി ഇല്ല; പാക് ടീമിനെ പ്രഖ്യാപിച്ചു

ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരായ ടി20 പരമ്പരകള്‍ക്ക് 15 അംഗ സംഘം

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍, സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി എന്നിവരെ ഒഴിവാക്കി പാകിസ്ഥാന്‍ ടീം. മൂന്ന് നിര്‍ണായക താരങ്ങളേയും ഒഴിവാക്കി ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു. സല്‍മാന്‍ അലി ആഗയാണ് ടീം ക്യാപ്റ്റന്‍. നിരവധി താരങ്ങള്‍ സ്‌ക്വാഡിലേക്കു തിരികെ വിളിക്കപ്പെട്ടതാണ് ഹൈലൈറ്റ്.

പാകിസ്ഥാന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനവുമായി ബന്ധപ്പെട്ടാണ് പോരാട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് പാക് ടീം കളിക്കുന്നത്. ഈ മാസം 20 മുതല്‍ 24 വരെ ധാക്കയിലാണ് പോരാട്ടം.15 അംഗ സംഘത്തെയാണ് പാക് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ഈ ടീമായിരിക്കും കളത്തിലിറങ്ങുക.

ബാബറും റിസ്വാനും ഷഹീനും കഴിഞ്ഞ മാസം പുതിയ വൈറ്റ് ബോള്‍ പരിശീലകനായ മൈക് ഹെസ്സനുമായി സംസാരിച്ചിരുന്നു. തങ്ങളെ ടി20 പോരാട്ടങ്ങളില്‍ നിന്നു ഒഴിവാക്കണമെന്നു താരങ്ങള്‍ അന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നാണ് വിവരം.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍, ഏകദിന മത്സരങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബംഗ്ലാദേശിനെതിരേയും പിന്നാലെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തിലും ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് മൂവരും പരിശീലകനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് താരങ്ങള്‍ക്കും പുറമേ ഷദബ് ഖാനും ടി20യില്‍ നിന്നു ഒഴിവായിട്ടുണ്ട്. മുഹമ്മദ് നവാസ് ടീമില്‍ തിരിച്ചെത്തി. സുഫിയാന്‍ മോഖിം, യുവ പേസ് സെന്‍സേഷന്‍ സല്‍മാന്‍ മിര്‍സ എന്നിവരാണ് പുതിയ താരങ്ങള്‍.

There was no place for Babar Azam, Mohammad Rizwan and Shaheen Shah Afridi as Pakistan announced the squad for the upcoming T20I series against Bangladesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

SCROLL FOR NEXT