ഫോട്ടോ: ട്വിറ്റർ 
Sports

കോഹ്‌ലിയും രോഹിത്തും ഇല്ല; 2023ലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ

ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: 2023ലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോഹ് ലി, രോഹിത് ശര്‍മ, ഓസീസ് താരം ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ക്കും ടീമില്‍ ഇടമില്ല. ഇന്ത്യന്‍ താരങ്ങളില്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് പ്ലെയിങ് ഇലവനിലെത്തിയത്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് നായകന്‍. 

ഓപ്പണര്‍മാരായി ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖ്വാജയും ശ്രീലങ്കയുടെ ദിമുത് കരുണരത്നയുമാണുള്ളത്. ടെസ്റ്റില്‍ ഈ വര്‍ഷം 24 ഇന്നിങ്സുകളില്‍ നിന്നായി 52.60 ശരാശിയില്‍ 1,210 റണ്‍സാണ് ഖവാജ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 195 റണ്‍സാണ്.

10 ഇന്നിങ്സുകളില്‍ നിന്നും 608 റണ്‍സാണ് ശ്രീലങ്കന്‍ ക്യാപ്റ്റനായ ദിമുത് കരുണരത്നെ നേടിയിട്ടുള്ളത്. 60.80 ശരാശരിയുള്ള താരം രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളുമാണ് കണ്ടെത്തിയത്. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍. പരിക്ക് മൂലം പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായി. എന്നാല്‍ 7 മത്സരത്തില്‍ നിന്ന് 696 റണ്‍സാണ് വില്യംസണ്‍ നേടിയത്. നാലാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനാണ് സ്ഥാനം. ഹാരി ബ്രൂക്ക് അഞ്ചാം സ്ഥാനത്ത്, അയര്‍ലന്‍ഡിന്റെ ലോര്‍ക്കന്‍ ടക്കര്‍ വിക്കറ്റ് കീപ്പറായി ഇടം നേടി. എട്ട് ഇന്നിങ്സുകളില്‍ നിന്നും 43.87 ശരാശരിയില്‍ 351 റണ്‍സാണ് ടക്കറുടെ സമ്പാദ്യം. പാറ്റ് കമ്മിന്‍സ്, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ പേസ് യൂണിറ്റില്‍ ഇടം നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT