സൗരവ് ഗാംഗുലി/ ഫയല്‍ ചിത്രം 
Sports

'രാഷ്ട്രിയത്തിലേക്ക് അല്ല, ബിസിസിഐയില്‍ നിന്ന് രാജിവെക്കില്ല'; വിശദീകരണവുമായി ഗാംഗുലി

എല്ലാവര്‍ക്കും സഹായകമാവുന്ന ഒരു എഡ്യൂക്കേഷന്‍ ആപ്പ് തുടങ്ങാന്‍ പോകുന്നു. മറ്റ് വാര്‍ത്തകളില്‍ വസ്തുതയില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് രാഷ്ട്രിയത്തിലേക്ക് എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ഒരുപാട് പേര്‍ക്ക് സഹായകമാവുന്ന ഒന്നിലേക്ക് വരുന്നു എന്ന ഗാംഗുലിയുടെ ട്വീറ്റ് ചര്‍ച്ചയാതതോടെയാണ് അദ്ദേഹം വ്യക്തത വരുത്തിയത്. 

ബിസിസിഐയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും ഞാന്‍ രാജിവെച്ചിട്ടില്ല. എല്ലാവര്‍ക്കും സഹായകമാവുന്ന ഒരു എഡ്യൂക്കേഷന്‍ ആപ്പ് തുടങ്ങാന്‍ പോകുന്നു. മറ്റ് വാര്‍ത്തകളില്‍ വസ്തുതയില്ല, ഗാംഗുലി വ്യക്തമാക്കി. ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായും തള്ളിയിരുന്നു. 

ബുധനാഴ്ച ഏറെ ചര്‍ച്ചയായ ഗാംഗുലി പങ്കുവെച്ച പ്രസ്താവന ഇങ്ങനെ, '1992ല്‍ തുടങ്ങിയ ക്രിക്കറ്റ് യാത്രക്ക് ഈ വര്‍ഷം 30 വര്‍ഷം തികയുകയാണ്. നിങ്ങളുടെ കരുത്തുറ്റ പിന്തുണയുടെ ബലത്തില്‍ ക്രിക്കറ്റില്‍ നിന്ന് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി. നിങ്ങള്‍ നല്‍കിയ പിന്തുണയും സഹായവുമാണ് ഈ നിലയില്‍ എനിക്ക് എത്താന്‍ സാധിച്ചതിന് പിന്നില്‍. ഈ യത്രയുടെ ഭാഗമായ ഓരോരുത്തര്‍ക്കും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. ഇന്ന് ഞാന്‍ പുതിയൊരു പദ്ധതിക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ്. നിരവധി ആളുകളെ സഹായിക്കണമെന്ന് എനിക്കുണ്ട്. എന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിനും നിങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

​Jantar Mantar Protest: ഡല്‍ഹിയില്‍ സമരം തുടരുമെന്ന് സിജെപി

വിഖ്യാത മൃദംഗ വിദ്വാൻ, പത്മശ്രീ ​ഗുരുവായൂർ ദൊരൈ അന്തരിച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം