T20 World Cup  x
Sports

ലോകകപ്പിലെ താരം സഞ്ജുവും ബുംറയും അല്ല! 10ല്‍ 10 മാര്‍ക്ക് 'ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍'ക്ക് നല്‍കി പോണ്ടിങ്

സഞ്ജുവിനും ബുംറയ്ക്കു 10ല്‍ 9.5 മാര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യയ്ക്കു ടി20 ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങും ജസ്പ്രിത് ബുംറയുടെ മാജിക്കല്‍ ബൗളിങുമായിരുന്നു. ബുംറ ഫൈനലിലെ താരമായപ്പോള്‍ സഞ്ജുവാണ് ടൂര്‍ണമെന്റിന്റെ താരമായത്. എന്നാല്‍ ഇരുവരുമല്ല ഇത്തവണത്തെ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച താരമെന്നു പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഇതിഹാസവുമായ റിക്കി പോണ്ടിങ്.

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ വില്‍ ജാക്‌സാണ് ഈ ലോകകപ്പിലെ താരമെന്നാണ് പോണ്ടിങ് പറയുന്നത്. 10ല്‍ 10 മാര്‍ക്കാണ് ജാക്‌സിനു പോണ്ടിങ് നല്‍കുന്നത്. സഞ്ജുവിനും ബുംറയ്ക്കു 10ല്‍ 9.5 മാര്‍ക്കും പോണ്ടിങ് നല്‍കുന്നു.

സെമിയില്‍ ഇന്ത്യയോടു പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് പുറത്താത്. ഇംഗ്ലണ്ടിനെ അവസാന നാലില്‍ എത്തിക്കുന്നതില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി വില്‍ ജാക്‌സ് നിര്‍ണായക പങ്കാണ് വഹിച്ചത്. താരം 7 ഇന്നിങ്‌സില്‍ നിന്നു 9 വിക്കറ്റുകളും 8 ഇന്നിങ്‌സില്‍ നിന്നു 226 റണ്‍സും താരം നേടി.

ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയിലാണ് സഞ്ജുവിനു കളിക്കാന്‍ അവസരം കാര്യമായി കിട്ടിയത്. താരം അതു മുതലാക്കുകയും ചെയ്തു. 5 കളിയില്‍ നിന്നു മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 321 അടിച്ചാണ് സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായത്. ബുംറ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറാണ്.

ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സെയ്ഫര്‍ട്, പാക് ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവര്‍ക്കും പോണ്ടിങ് മാര്‍ക്കിടുന്നുണ്ട്. സെയ്ഫര്‍ടിന് പത്തില്‍ 9 മാര്‍ക്കും സാഹിബ്‌സാദയ്ക്ക് 9.5 മാര്‍ക്കുമാണ് ഓസീസ് ഇതിഹാസം നല്‍കുന്നത്.

Former Australian cricketer Ricky Ponting gave star England allrounder Will Jacks a perfect 10/10 rating for his performances in the T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

'ലോക ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല, ‌കോമഡി സിനിമ ആയിരിക്കില്ല'; 100-ാമത്തെ സിനിമ മോഹൻലാലിനൊപ്പമെന്ന് പ്രിയദർശൻ

'സ്ത്രീകളെ ആരും ജോലിക്കെടുക്കാതാവും'; ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നതില്‍ സുപ്രീം കോടതി

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

ബാത്ത് ടവലുകൾ മാറ്റാൻ സമയമായോ?

SCROLL FOR NEXT