ബെയ്ജിങ്: സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്. ചൈന ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിലവിലെ യുഎസ്, ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തി ജോക്കോവിച് സെമിയിലേക്ക് മുന്നേറിയാണ് റെക്കോര്‍ഡിട്ടത്.
ഓപ്പണ്‍ ഇറയില്‍ ഒരു സിംഗിള്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരവും തോല്‍ക്കാതെ 32 കളികള്‍ തുടരെ ജയിക്കുന്ന ആദ്യ താരമായി ജോക്കോവിച് മാറി. ഫ്രഞ്ച് ഓപ്പണില്‍ 31 തുടര്‍ ജയങ്ങള്‍ കുറിച്ച റാഫേല്‍ നദാലിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ജോക്കോ തിരുത്തി എഴുതിയത്. 2009ല്‍ റോബിന്‍ സോഡെര്‍ലിങിനോട് പരാജയപ്പെട്ടതോടെയാണ് നാദലിന്റെ കുതിപ്പ് 31 മത്സരങ്ങളില്‍ അവസാനിച്ചത്.
ചൈന ഓപ്പണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ ജോക്കോ ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുത്താണ് ജയം തൊട്ടത്. സ്‌കോര്‍: 4-6, 6-4, 6-4.
2015നു ശേഷം ആദ്യമായാണ് ജോക്കോ ചൈന ഓപ്പണ്‍ കളിക്കാന്‍ വീണ്ടുമെത്തിയത്. 2009, 2010, 2012, 2013, 2014, 2015 വര്‍ഷങ്ങളില്‍ ഇവിടെ ചാംപ്യനായിരുന്നു ജോക്കോ. 25 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന ടെന്നീസിലെ എക്കാലത്തേയും വലിയ റെക്കോര്‍ഡിനായി ദീര്‍ഘനാളായി ശ്രമിക്കുന്ന 39കാരന് പരിക്ക് വലിയ വിലങ്ങായി നില്‍ക്കുകയാണ്. പുതുതലമുറ താരങ്ങളുടെ വരവും ജോക്കോയുടെ ശ്രമത്തിന് വലിയ വെല്ലുവിളിയാണ്. അതിനിടെയാണ് തിരിച്ചു വരവിന്റെ ലക്ഷണങ്ങളുള്ള താരത്തിന്റെ സ്വരേവിനെതിരായ വിജയവും റെക്കോര്‍ഡ് നേട്ടവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates