ജോക്കോവിച്, ഫെഡറര്‍, നദാല്‍ എക്സ്
Sports

നീണ്ട 22 വര്‍ഷങ്ങള്‍, 'ബിഗ് ത്രീ' ഇല്ലാത്ത ടെന്നീസ് ഗ്രാന്‍ഡ് സ്ലാം!

ഗ്രാന്‍ഡ് സ്ലാം ടെന്നീസിന്റെ ദീര്‍ഘ നാളത്തെ ചിത്രം മാറുന്നു

Author : സമകാലിക മലയാളം ഡെസ്ക്

യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ അട്ടിമറി തോല്‍വി ഏറ്റുവാങ്ങി സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്.

പോപിറിന്‍ മാജിക്ക്

അലെക്സി പോപിറിന്‍

ഓസ്‌ട്രേലിയന്‍ താരം അലെക്‌സി പോപിറിനാണ് ആര്‍തര്‍ ആഷെ സ്റ്റേഡിയത്തെ അമ്പരപ്പിച്ചത്. ജോക്കോയെ നാല് സെറ്റ് നീണ്ട പോരിലാണ് പോപിറിന്‍ വീഴ്ത്തിയത്. സ്‌കോര്‍: 4-6, 4-6, 6-2, 4-6. ഈ വര്‍ഷം നടന്ന വിംബിള്‍ഡണ്‍ മൂന്നാം റൗണ്ടില്‍ പോപിറിനെ വീഴ്ത്തിയാണ് ജോക്കോ നാലാം റൗണ്ടിലേക്ക് കടന്നത്. മാസങ്ങള്‍ക്കിപ്പുറം അതിന്റെ മധുര പ്രതികാരം ഓസ്‌ട്രേലിയന്‍ താരം യുഎസ് ഓപ്പണില്‍ തീര്‍ത്തു.

18 വര്‍ഷം

ജോക്കോവിച് യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ട് പോരില്‍

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജോക്കോവിച് യുഎസ് ഒപ്പണിന്റെ നാലാം റൗണ്ട് കാണാതെ പുറത്താകുന്നത്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2006ലാണ് താരം അവസാനമായി യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ തോല്‍ക്കുന്നത്.

അന്നും ഓസ്‌ട്രേലിയന്‍ താരം

ലെയ്റ്റന്‍ ഹ്യുയിറ്റ്

18 വര്‍ഷങ്ങള്‍ക്കിപ്പുറം ജോക്കോയെ മറ്റൊരു ഓസ്‌ട്രേലിയന്‍ താരമാണ് നാലാം റൗണ്ടിലേക്ക് എത്താന്‍ സമ്മതിക്കാതെ വീഴ്ത്തുന്നത്. 2006 യുഎസ് ഓപ്പണില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ലെയ്റ്റന്‍ ഹ്യുയിറ്റാണ് ജോക്കോയെ മൂന്നാം റൗണ്ടില്‍ വീഴ്ത്തിയത്.

2002

ജോക്കോ

ലോക ടെന്നീസിലെ ബിഗ് ത്രീകളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച് എന്നിവരില്‍ ഒരാളും ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളില്‍ ഒന്നും പോലും നേടാത്ത കലണ്ടര്‍ വര്‍ഷമായി 2024 മാറുകയാണ്. അവസാനമായി ഇവരില്‍ ഒരാളും ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം പോലും നേടാതെ പോയ വര്‍ഷം 2002 ആയിരുന്നു.

2017

ജോക്കോവിച് യുഎസ് ഓപ്പണ്‍ തോല്‍വിക്ക് ശേഷം

നൊവാക് ജോക്കോവിച് ടെന്നീസിലെ എക്കാലത്തേയും വലിയ റെക്കോര്‍ഡിന്റെ വക്കിലാണ്. 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ റെക്കോര്‍ഡുമായി നില്‍ക്കുന്ന ജോക്കോയ്ക്ക് 25 എണ്ണം തികയ്ക്കാന്‍ ഒരു കിരീടം മതി. പക്ഷേ ഇത്തവണ നാല് ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങളും താരത്തിനു കയ്‌പ്പേറിയതായി. ഇതില്‍ വിംബിള്‍ഡണില്‍ താരം ഫൈനലിലെത്തിയിരുന്നു. എന്നാല്‍ കാര്‍ലോസ് അല്‍ക്കരാസിനു മുന്നില്‍ വീണു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം പോലുമില്ലാതെ ജോക്കോ ഇതിനു മുന്‍പ് മടങ്ങിയത് 2017ലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT