Novak Djokovic x
Sports

101ാം കിരീടം, റെക്കോര്‍ഡ്; 'ലെജന്‍ഡ് നൊവാക്'!

ഇറ്റലിയുടെ ലൊറെന്‌സോ മുസെറ്റിയെ 3 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ജോക്കോയുടെ കിരീട നേട്ടം

സമകാലിക മലയാളം ഡെസ്ക്

ഏതന്‍സ്: ഐതിഹാസികമായ ടെന്നീസ് കരിയറിലെ 101ാം കിരീടം സ്വന്തമാക്കി സെര്‍ബിയന്‍ വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍ നൊവാക് ജോക്കോവിച്. ഏതന്‍സില്‍ നടന്ന വന്‍ഡ ഫാര്‍മസ്യുട്ടിക്കല്‍ ഹെല്ലനിക്ക് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് താരം 101ാം അന്താരാഷ്ട്ര ടെന്നീസ് കിരീടം സാധ്യമാക്കിയത്. ഇറ്റലിയുടെ ലൊറെന്‌സോ മുസെറ്റിയെ 3 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ജോക്കോയുടെ കിരീട നേട്ടം.

ഹാര്‍ഡ് കോര്‍ട്ടില്‍ ആധുനിക ടെന്നീസ് കാലത്ത് ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോ സ്വന്തമാക്കി. താരത്തിന്റെ ഹാര്‍ഡ് കോര്‍ട്ടിലെ 72ാം വിജയമായിരുന്നു ഇത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോര്‍ഡാണ് സെര്‍ബിയന്‍ ഇതിഹാസം തിരുത്തിയത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 4-6, 6-3, 7-5.

അതേസമയം കിരീടവും റെക്കോര്‍ഡും എല്ലാം സ്വന്തമാക്കിയെങ്കിലും ഈ വര്‍ഷത്തെ എടിപി ഫൈനല്‍സില്‍ നിന്നു പിന്‍മാറുകയാണെന്നു ജോക്കോവിച് വ്യക്തമാക്കി. പരിക്കാണ് പിന്‍മാറ്റത്തിനു കാരണം. തോളിനേറ്റ പരിക്കാണ് വില്ലനായത്. തുടരെ രണ്ടാം സീസണിലാണ് താരത്തിനു എടിപി ഫൈനല്‍സ് പോരാട്ടം നഷ്ടമാകുന്നത്.

24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന എക്കാലത്തേയും മികച്ച റെക്കോര്‍ഡിനൊപ്പം നീണ്ട നാളായി നില്‍ക്കുന്ന ജോക്കോയ്ക്ക് ഈ സീസണിലും അതു 25 എന്ന മാജിക്ക് നമ്പറിലെത്തിക്കാന്‍ സാധിച്ചില്ല. അടുത്ത സീസണില്‍ നാലില്‍ ഏതെങ്കിലും ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുകയാണ് ഇനിയുള്ള ലക്ഷ്യം. പരിക്ക് മാറി തിരിച്ചെത്താനുള്ള ശ്രമത്തുന്നതിനായിരിക്കും അതിനാല്‍ തന്നെ താരം പ്രാധാന്യം കൊടുക്കുക.

Novak Djokovic clinched his 101st career title with a hard-fought three-set victory over Lorenzo Musetti at the Hellenic Championship in Athens. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുട്ടികള്‍ നിരപരാധികള്‍, മതേതരത്വത്തെ വെല്ലുവിളിക്കാന്‍ ഒരു സ്‌കൂളിനേയും അനുവദിക്കില്ല'

പിഴയില്ലാതെ വിസ,പെർമിറ്റ് നടപടികൾ പൂർത്തിയാക്കാം; പ്രവാസികൾക്ക് അവസരമൊരുക്കി ഒമാൻ

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തും, കീഴ്ശാന്തി മേൽശാന്തിയെ സഹായിച്ചാൽ മാത്രം മതി; തീർഥാടകരുടെ ക്ഷേമത്തിന് മുൻ​ഗണന: കെ ജയകുമാർ

പാവയ്ക്കയെ ഇനി അകറ്റി നിർത്തേണ്ട, കയ്പ്പ് കുറയ്ക്കാൻ ഇതാ ചില ടിപ്സ്

'അഡ്വാനിയെ മനസിലാക്കാന്‍ രഥയാത്ര മതി, വലിയ ഭാഷാ സ്വാധീനവും അറിവും വേണ്ട'; തരൂരിന് വിമർശനം

SCROLL FOR NEXT