രാധ യാദവിന്‍റെ ഡൈവിങ് ക്യാച്ച് എക്സ്
Sports

കിണ്ണന്‍ ഡൈവിങ് ക്യാച്ചുകള്‍; ഇന്ത്യയുടെ 'പറക്കും രാധ' (വിഡിയോ)

ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ 2 പറക്കും ക്യാച്ചുകളുമായി രാധ യാദവ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പറക്കു ക്യാച്ചുകളുമായി ഇന്ത്യയുടെ സ്റ്റാര്‍ ഫീല്‍ഡര്‍ രാധ യാദവ്. രണ്ട് ഡൈവിങ് ക്യാച്ചുകളാണ് താരം കൈയില്‍ ഒതുക്കിയത്.

16ാം ഓവറിന്റെ മൂന്നാം പന്തിലാണ് ആദ്യ പറക്കും ക്യാച്ച്. ദീപ്തി ശര്‍മയുടെ പന്തില്‍ ജോര്‍ജിയ പ്ലിമ്മറെയാണ് രാധ ഡൈവിങ് ക്യാച്ചില്‍ മടക്കിയത്. അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്നു പ്ലിമ്മര്‍.

32ാം ഓവറില്‍ മൂന്നാം പന്തിലായിരുന്നു രണ്ടാമത്തെ ഡൈവിങ് ക്യാച്ച്. അരങ്ങേറ്റ താരം പ്രിയ മിശ്രയുടെ പന്തില്‍ ബ്രൂക് ഹാല്ലിഡെയെയാണ് താരം മടക്കിയത്.

ഫീല്‍ഡില്‍ പറക്കും പ്രകടനങ്ങളുമായി കളം വാണ രാധ ബൗളിങിലും തിളങ്ങി. താരം 4 വിക്കറ്റുകള്‍ സ്വന്തമാക്കി.

മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മുന്നില്‍ 260 റണ്‍സ് വിജയ ലക്ഷ്യമാണ് ന്യൂസിലന്‍ഡ് വനിതകള്‍ വച്ചത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. ഈ മത്സരവും ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു