ഫോട്ടോ: ട്വിറ്റർ‌ 
Sports

അട്ടിമറിച്ചത് ഒളിംപിക് ചാമ്പ്യനെ; ക്രിസ്റ്റ്യാനോ സ്‌റ്റൈല്‍ ആഘോഷവുമായി 18കാരന്‍; വീഡിയോ വൈറല്‍

അട്ടിമറിച്ചത് ഒളിംപിക് ചാമ്പ്യനെ; ക്രിസ്റ്റ്യാനോ സ്‌റ്റൈല്‍ ആഘോഷവുമായി 18കാരന്‍; വീഡിയോ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: യുവന്റസ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ നേടിയുള്ള ആഘോഷം ആരാധകര്‍ക്ക് സുപരിചിതമാണ്. ഗോളടിച്ച ശേഷം വായുവില്‍ ഉയര്‍ന്നു ചാടി കൈകള്‍ താഴേക്കിട്ട് അട്ടഹസിക്കുന്ന താരത്തിന്റെ ആഹ്ലാദ പ്രകടനം ആരാധകര്‍ നിരവധി തവണ കണ്ടിട്ടുണ്ട്. 

ടോക്യോ ഒളിംപിക്‌സ് വേദിയിലും സമാനമായൊരു ആഘോഷം നടന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

ഈജിപ്റ്റിന്റെ യുവ ഫെന്‍സര്‍ മുഹമദ് എല്‍സയെദാണ് ഇത്തരത്തില്‍ വിജയം ആഘോഷിച്ചത്. ടോക്യോ ഒളിംപിക്സ് ഫെൻസിങ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടിൽ തന്നെ മൂന്ന് തവണ ലോക ചാമ്പ്യനും നിലവിലെ ഒളിംപിക് ചാമ്പ്യനുമായ ഫ്രാന്‍സിന്റെ യാന്നിക്ക് ബോറലിനെ അട്ടിമറിച്ചതിന് പിന്നാലെയായിരുന്നു ഈജിപ്ഷ്യന്‍ താരത്തിന്റെ കൗതുകം നിറച്ച ആഘോഷം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്‌ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ