ദ്യുതി ചന്ദ് / എഎൻഐ ചിത്രം 
Sports

200 മീറ്ററിലും നിരാശ ; ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്

ഹീറ്റ്‌സില്‍ സീസണിലെ മികച്ച സമയത്തോടെയാണ് ഫിനിഷ് ചെയ്‌തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ : ഒളിംപിക്‌സ് 200 മീറ്റര്‍ ഹീറ്റ്‌സില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്ത്. നാലാം ഹീറ്റ്‌സില്‍ ഓടിയ ദ്യുതി ചന്ദ് ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ സെമിഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു. 

ഹീറ്റ്‌സില്‍ സീസണിലെ മികച്ച സമയത്തോടെയാണ് ഫിനിഷ് ചെയ്‌തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല. 23.85 സെക്കന്‍ഡ് സമയമെടുത്താണ് ദ്യുതി മത്സരം പൂര്‍ത്തിയാക്കിയത്. 23.00 സെക്കന്‍ഡാണ് താരത്തിന്റെ ബെസ്റ്റ്. അതിനടുത്തെത്താന്‍ പോലും ദ്യുതിക്ക് സാധിച്ചില്ല.

അമേരിക്കയുടെ ഗബ്രിയേല തോമസ് (21.61) ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നമീബിയയുടെ ക്രിസ്റ്റിന ബോവ (22.67), ബ്രസീലിന്റെ ക്രിസ്റ്റീന വിറ്റോറിയ റോസ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നേരത്തെ നടന്ന 100 മീറ്ററിലും ദ്യുതി ചന്ദിന് സെമി ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാ​ഗ്യരാജിനെ ഓർത്ത് മകൻ ശന്തനു

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം