ഫയല്‍ ചിത്രം 
Sports

'ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍', ഹര്‍ഭജന്‍ സിംഗിനോട്‌ ശ്രീശാന്ത്‌

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന് ആശംസയുമായി മലയാളി താരം എസ് ശ്രീശാന്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന് ആശംസയുമായി മലയാളി താരം എസ് ശ്രീശാന്ത്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായി നിങ്ങളെ വിലയിരുത്തും എന്നാണ് ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചത്. 

നിങ്ങളെ അറിയാനും ഒപ്പം കളിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. സ്‌നേഹത്തോടെയുള്ള ഈ കെട്ടിപ്പിടുത്തങ്ങള്‍ എന്നും ഓര്‍ക്കും. സ്‌പെല്‍സ് തുടങ്ങുന്നതിന് മുന്‍പുള്ള ഈ ആലിംഗനങ്ങള്‍ എനിക്ക് ഭാഗ്യവുമാണ്...നിറയെ ആദരവും സ്‌നേഹനം, ഹര്‍ഭജനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് ശ്രീശാന്ത് കുറിച്ചു. 

ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ സിംഗ്‌ അടിച്ചത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഹര്‍ഭജന്‍ സിംഗ്‌ മുംബൈ ഇന്ത്യന്‍സിലും ശ്രീശാന്ത് പഞ്ചാബ് കിങ്‌സിനായും കളിക്കുമ്പോഴായിരുന്നു മൈതാനത്ത് വെച്ച് സംഭവം. കവിളില്‍ പിടിച്ച് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ശ്രീശാന്തിന്റെ ദൃശ്യങ്ങള്‍ വന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. പിന്നാലെ ഹര്‍ഭജനെ സീസണിലെ ബാക്കി മത്സരങ്ങളില്‍ നിന്ന് വിലക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ