ഋതുരാജ് ഗെയ്ക്‌വാദ് 
Sports

'ഓപ്പണിങ്ങായാലും നാലാമതായാലും ഒരേപോലെ'; സെഞ്ച്വറി ഇന്നിങ്‌സിന് പിന്നാലെ ഋതുരാജ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഋതുരാജ് തന്റെ കന്നി സെഞ്ച്വറി നേടി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏകദിനത്തില്‍ തന്റെ രണ്ടാമത്തെ മത്സരത്തില്‍ മികച്ച ബാറ്റിങ് മികവ് പുറത്തെടുത്ത് ഋതുരാജ് ഗെയ്ക്‌വാദ്. പുതിയ റോളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നുണ്ടെന്നാണ് മത്സരശേഷം ഋതുരാജ് പറഞ്ഞത്. ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയിരുന്ന ശ്രേയസ് അയ്യര്‍ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായതിനാലാണ് ഈ ജോലി ഋതുരാജിനെ ടീം ഏല്‍പ്പിച്ചത്. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം താരം ഭംഗിയായി നിറവേറ്റി. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഋതുരാജ് കന്നി സെഞ്ച്വറി നേടി.

നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ഓപ്പണറോട് മാനേജ്മെന്റ് വിശ്വാസം അര്‍പ്പിച്ചത് അംഗീകാരമായി കരുതുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരശേഷം താരം പറഞ്ഞു. ആദ്യത്തെ 10 മുതല്‍ 15 പന്തുകള്‍ എങ്ങനെ കളിക്കാന്‍ കഴിയും എന്നതാണ് ഇന്നിങ്‌സില്‍ പ്രധാനമെന്നും ഋതുരാജ് പറഞ്ഞു. വിരാട് കോഹ്ലി (102) യുമായി ചേര്‍ന്ന് ഋതുരാജ് 195 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 83 പന്തില്‍ 105 റണ്‍സ് നേടിയ താരം ഇന്ത്യയെ 5 വിക്കറ്റിന് 358 എന്ന സ്‌കോറിലേക്ക് എത്തിച്ചു. 50 ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമാണ് ഋതുരാജ് പുറത്തെടുത്തത്.

'ഏകദിന ഫോര്‍മാറ്റില്‍, ഞാന്‍ ഓപ്പണറാകുമ്പോള്‍ പോലും, 45-ാം ഓവര്‍ വരെ ബാറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്.11 മുതല്‍ 40 ഓവറുകള്‍ വരെ എങ്ങനെ കളിക്കണം, സ്‌ട്രൈക്ക് എങ്ങനെ റൊട്ടേറ്റ് ചെയ്യണം എന്ന് എനിക്കറിയാമായിരുന്നു. എനിക്ക് എങ്ങനെ ഇന്നിങ്‌സ് കൊണ്ടുപോകുന്നതില്‍ എനിക്ക് അറിയാമായിരുന്നുവെന്നും ഋതുരാജ് പറഞ്ഞു.

Opening or batting at No.4, process remains same after a few hits: Gaikwad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി അല്‍പസമയത്തിനകം

പ്രാരംഭവില 89.99 ലക്ഷം രൂപ; ആഡംബര ഫീച്ചറുകളുമായി ലെക്‌സസ് ആര്‍എക്‌സ് 350എച്ച് ഇന്ത്യന്‍ വിപണിയില്‍

'ക്രിക്കറ്റില്‍ കാര്യമായ ഒരു നേട്ടവും പറയാനില്ലാത്തവര്‍ രോഹിതിനെയും കോഹ്‌ലിയെയും വിധിക്കുന്നു'; ഒളിയമ്പുമായി ഹര്‍ഭജന്‍

'നാല് പേരുടെ കൊലപാതകം എന്റെ തലയില്‍ വച്ച് തന്നു; വനിത പ്രൊഫസറെ ഓടിച്ചിട്ട് പിടിച്ചുവെന്നും പറഞ്ഞു'; ബാബുരാജ് പറയുന്നു

'അവസരങ്ങള്‍ ഉപയോഗിക്കുന്നില്ല, സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നു'; പ്രതിപക്ഷ സഖ്യത്തിനെതിരെ തരൂര്‍

SCROLL FOR NEXT