റയലിനെതിരായ വിജയം ആഘോഷിക്കുന്ന ഒസാസുന താരങ്ങൾ osasuna vs real madrid x
Sports

ഞെട്ടി, റയല്‍ മാഡ്രിഡ്! അട്ടിമറിച്ച് ഒസാസുന

ബാഴ്‌സലോണയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ അവസരം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി അധികം ദിവസം കഴിയും മുന്‍പ് തന്നെ റയല്‍ മാഡ്രിഡിനെ ഞെട്ടിച്ച് ഒസാസുന. അവര്‍ സ്വന്തം തട്ടകമായ എല്‍ സദര്‍ സ്റ്റേഡിയത്തില്‍ റയലിനെ 2-1നു അട്ടിമറിച്ചു. ഇതോടെ ബാഴ്‌സലോണയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള അവസരവും റയല്‍ തുറന്നു നല്‍കി. ബാഴ്‌സ ഇന്ന് ലെവാന്റെയെ നേരിടാനിരിക്കെയാണ് റയലിന്റെ ഈ വീഴ്ച. തുടര്‍ ജയങ്ങളുമായി മുന്നേറുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി. സ്‌പെയിനില്‍ വീണ്ടും കിരീട പോരാട്ടം കൂടുതല്‍ മുറുകി.

കളിയുടെ ആദ്യ പകുതിയില്‍ പെനാല്‍റ്റി വഴങ്ങി ഗോളിനു അവസരം നല്‍കിയ റയല്‍ 73ാം മിനിറ്റിലാണ് സമനില പിടിക്കുന്നത്. എന്നാല്‍ 90ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയുടെ ഗോള്‍ റയലിനെ സ്തബ്ധരാക്കി.

38ാം മിനിറ്റിലാണ് ഒസാസുനയ്ക്ക് അനുകൂലമായി പെനാല്‍റ്റി കിട്ടിയത്. ആന്റെ ബുഡിമിര്‍ പന്ത് കൃത്യമായി വലയിലിടുകയും ചെയ്തു. വിനിഷ്യസ് ജൂനിയറാണ് റയലിന് 73ാം മിനിറ്റില്‍ സമനില ഗോള്‍ സമ്മാനിച്ചത്. എന്നാല്‍ അവസാന നിമിഷത്തിലെ ഗോളിനു മറുപടി നല്‍കാന്‍ റയലിനു സാധിച്ചില്ല.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എസ്പാന്യോളിനെ സ്വന്തം തട്ടകത്തില്‍ തകര്‍ത്തു. അലക്‌സാണ്ടര്‍ സൊര്‍ലോതിന്റെ ഇരട്ട ഗോളുകളുടെ ബലത്തില്‍ അവര്‍ 4-2നു വിജയം സ്വന്തമാക്കി.

osasuna vs real madrid, LaLiga: Real stayed on 60 points, two ahead of Barcelona, who have a game in hand and host Levante today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ സുധാകരന്‍ മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല', പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്

'എന്നെ കൊന്ന് കുഴിച്ചുമൂടിയേനെ, ഇന്റിമേറ്റ് രം​ഗങ്ങൾ ചിത്രീകരിച്ച് പോൺ സൈറ്റിലി‌ടാനിയിരുന്നു പ്ലാൻ'; ആൽബം സംവിധായകനെതിരെ രേണു

'എന്റെ അച്ഛനിവിടെ ഇല്ലാണ്ടായിപ്പോയി...'; പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് താരങ്ങള്‍

വേനൽക്കാലമാണ്, ഫ്രിഡ്ജിനും വേണം കരുതൽ

കല്യാണത്തിനു മുന്നേ തടി കുറയ്ക്കാൻ കുത്തിവയ്പ്പ്; 'മൗഞ്ചാരോ ബ്രൈഡ്സ്' ട്രെൻഡ് സുരക്ഷിതമോ?

SCROLL FOR NEXT