handshake row X
Sports

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഹസ്തദാന വിവാദത്തില്‍ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘ

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: 2025ലെ ഏഷ്യാ കപ്പിനിടെയാണ് ആദ്യമായി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയ്ക്കു ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചത്. പിന്നീട് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും സമാന രീതിയില്‍ തന്നെ പ്രതികരിച്ചു. ഹാന്‍ഡ് ഷെയ്ക്ക് സംഭവത്തിന്റെ തുടക്കക്കാലത്തെ അനുഭവം പറയുകയാണ് പാകിസ്ഥാന്‍ ടി20 ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ. ടോസ് സമയത്ത് കൈ തരാന്‍ സൂര്യകുമാര്‍ യാദവ് വിസമ്മതിച്ചതായും മത്സര ശേഷം ഇന്ത്യയുടെ ഡ്രസിങ് റൂമിലേക്ക് താനടക്കമുള്ള പാക് താരങ്ങള്‍ ഹസ്തദാനത്തിനായി ചെന്നെങ്കിലും റൂം വാതില്‍ തുറന്നില്ലെന്നും ആഘ ഓര്‍ക്കുന്നു.

പഹല്‍ഗ്രാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹസ്തദാനം ചെയ്യല്‍ ഇന്ത്യ അവസാനിപ്പിച്ചത്. ഏഷ്യാ കപ്പിലാണ് ഇതിനു തുടക്കമിട്ടത്. നിലവില്‍ ഇന്ത്യ- പാക് പോരാട്ടം വന്നാല്‍ സമാന രീതിയില്‍ തന്നെയാണ് ഇരു ടീമുകളിലേയും താരങ്ങള്‍ പ്രതികരിക്കുന്നത്. ഏഷ്യാ കപ്പില്‍ മൂന്ന് തവണയാണ് ഇന്ത്യ- പാക് പോരാട്ടം വന്നത് മൂന്ന് സമയത്തും ഇന്ത്യ സമാന രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് അന്നത്തെ സംഭവങ്ങളെ ആഘ ഓര്‍ത്തെടുക്കുന്നത്.

'ഞാന്‍ ടോസിനയി പോയി. അതിനുമുന്‍പ് പത്രസമ്മേളനമുണ്ടായിരുന്നു. അന്ന് കൈ കൊടുക്കലും ഫോട്ടോ ഷൂട്ടുമൊക്കെ നടന്നു. ടോസിനായി ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ സാധാരണ നിലയിലായിരുന്നു. പക്ഷേ കാര്യങ്ങള്‍ അത്ര സാധാരണമായിരിക്കില്ലെന്ന ഏകദേശ ധാരണ എനിക്കുണ്ടായിരുന്നു. എന്നാല്‍ ടോസിനു ശേഷം കൈ കൊടുക്കില്ലെന്നു എനിക്കറിയില്ലായിരുന്നു. എന്റെ ചിന്തകളിലും ആ ധാരണയുണ്ടായില്ല.'

'ടോസിനു പോകുമ്പോള്‍ എന്നോടൊപ്പം ഞങ്ങളുടെ മീഡിയ മാനേജര്‍ നയിം ഭായ് ഉണ്ടായിരുന്നു. മാച്ച് റഫറി (അദ്ദേഹത്തിന്റെ പേര് എനിക്കോര്‍മ്മയില്ല) എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു.'

'ഇവിടെ കൈ കൊടുക്കല്‍ ഉണ്ടാകില്ല. നമ്മള്‍ ഇത് ഇങ്ങനെയാണ് ചെയ്യാന്‍ പോകുന്നത്. അതിനാല്‍ അക്കാര്യം ഓര്‍മയില്‍ വേണം'- മാച്ച് റഫറി പറഞ്ഞതായി ആഘ വ്യക്തമാക്കി.

'അപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു അതു കുഴപ്പമില്ലെന്നും എനിക്കും കൈ കൊടുക്കാന്‍ വലിയ താത്പര്യമില്ലെന്നും പറഞ്ഞു. ഹാന്‍ഡ് ഷേക്ക് ഉണ്ടാകില്ലെന്നു അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.'

'മത്സരത്തില്‍ ഞങ്ങള്‍ തോറ്റു. അതിനു ശേഷം ഞങ്ങള്‍ ടീം അംഗങ്ങളെല്ലാം ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ പോയി കൈ കൊടുക്കാന്‍ നോക്കി. എന്നാല്‍ അപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ അതിനു തയ്യറായില്ല.'

'കൈ കൊടുക്കില്ലെന്ന നിലപാട് ശരിയല്ലെന്നു ഞാന്‍ പല തവണ പറഞ്ഞിട്ടുണ്ട്. കാരണം ഒരു രാജ്യത്തെയാണ് ടീം പ്രതിനിധീകരിക്കുന്നത്. ഞാന്‍ പാകിസ്ഥാനു വേണ്ടി കളിക്കുമ്പോള്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ നമ്മെ ശ്രദ്ധിക്കും. കുട്ടികള്‍ എന്നെ കണ്ടു പഠിക്കും. നാളെ ഒരു ക്ലബ് മത്സരത്തില്‍ ഇതേ കാര്യം സംഭവിച്ചാല്‍ അതിനുത്തരവാദി അവസാനം ഞാനായിരിക്കും. കാരണം ഞാനും ഈ നയത്തിന്റെ ഭാഗമാണല്ലോ. മറ്റുള്ളവര്‍ക്കു മാതൃകയാകേണ്ടവരാണ് കായിക താരങ്ങള്‍. അങ്ങനെയുള്ള അവസരത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതു നല്ലതാണെന്നു എനിക്കു തോന്നുന്നില്ല'- സല്‍മാന്‍ ആഘ വ്യക്തമാക്കി.

Salman Agha, handshake row: India and Pakistan have maintained the no-handshake policy since the 2025 Asia Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

SCROLL FOR NEXT