PAK Under-19 won by 191 runs in asia cup image credit: bcci
Sports

അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ട് പാകിസ്ഥാന്‍; ഇന്ത്യയെ 191 റണ്‍സിന് തകര്‍ത്തു

അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ട് പാകിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ട് പാകിസ്ഥാന്‍. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് പുറത്തായി. 191 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് പാകിസ്ഥാന്‍ നേടിയത്.

എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന വൈഭവ് സൂര്യവന്‍ഷി ടീമിന് മിന്നുന്ന തുടക്കമാണ് ഇട്ടത്. എന്നാല്‍ പത്തുപന്തില്‍ മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 26 റണ്‍സില്‍ നില്‍ക്കെ സൂര്യവന്‍ഷി പുറത്തായതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. ഇന്ത്യന്‍ സകോര്‍ ബോര്‍ഡില്‍ അഞ്ചുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പാകിസ്ഥാന് വേണ്ടി നാലുവിക്കറ്റ് നേടിയ അലി റാസയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടിയത്.

നിശ്ചിത 50 ഓവറില്‍ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സാണെടുത്തത്. സെഞ്ച്വറി നേടിയ ഓപ്പണിങ് ബാറ്റര്‍ സമീര്‍ മിന്‍ഹാസിന്റെ പ്രകടനമാണ് പാകിസ്ഥാനെ സുരക്ഷിതമായ സ്‌കോറിലേക്കെത്തിച്ചത്. 113 പന്തുകള്‍ നേരിട്ട മിന്‍ഹാസ് 172 റണ്‍സടിച്ചു പുറത്തായി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസും ഹംസ സഹൂറും മികച്ച തുടക്കം നല്‍കിയതോടെ ടീം മൂന്നോവറില്‍ 25-ലെത്തി. എന്നാല്‍ നാലാം ഓവറില്‍ 18 റണ്‍സെടുത്ത് സഹൂര്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച മിന്‍ഹാസും ഉസ്മാന്‍ ഖാനും സ്‌കോറുയര്‍ത്തി.

ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. 71 പന്തുകളില്‍നിന്നാണ് സമീര്‍ സെഞ്ചറിയിലെത്തിയത്. ഒന്‍പതു സിക്സുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അണ്ടര്‍ 19 ഫോര്‍മാറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. പാകിസ്ഥാനു വേണ്ടി അഹമ്മദ് ഹുസെയ്ന്‍ (72 പന്തില്‍ 56) അര്‍ധ സെഞ്ചറി നേടി.

ഉസ്മാന്‍ ഖാന്‍ (45 പന്തില്‍ 35), ഫര്‍ഹാന്‍ യൂസഫ് (18 പന്തില്‍ 19), ഹംസ സഹൂര്‍ (14 പന്തില്‍ 18) എന്നിവരാണു പാകിസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യന്‍ ബോളര്‍മാരില്‍ ദീപേഷ് രവീന്ദ്രന്‍ മൂന്നും ഹേനില്‍ പട്ടേല്‍, ഖിലന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. കനിഷ്‌ക് ചൗഹാന് ഒരു വിക്കറ്റുണ്ട്.

PAK Under-19 vs IND Under-19, Asia cup Final at Dubai, PAK won by 191 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

വിവാഹം താല്‍പ്പര്യമില്ലാത്തവര്‍ സന്യാസം സ്വീകരിക്കണം, ലിവ് ഇന് റിലേഷന്‍ഷിപ്പിനെതിരെ മോഹന്‍ ഭാഗവത്

ചിത്രപ്രിയയുടെ തലയിലേക്ക് 22 കിലോ ഭാരമുള്ള കല്ലെടുത്തിട്ടു, മുന്‍പും വധശ്രമം; കൊലപാതക രീതി വിശദീകരിച്ച് അലന്‍

വിബി ജി റാംജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം, പേനയും പേപ്പറും നെഞ്ചോട് ചേർന്നു; ശ്രീനി മടങ്ങി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'അന്ത്യകര്‍മങ്ങള്‍ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടേണ്ടതുണ്ടോ? എവിടെ നോക്കിയാലും മൊബൈല്‍ ഫോണും ക്യാമറയും'; രൂക്ഷ വിമര്‍ശനവുമായി സുപ്രിയ മേനോന്‍

SCROLL FOR NEXT