ഷഹീന്‍ അഫ്രീദി എക്സ്
Sports

ഷഹീന്‍ അഫ്രീദി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനൊരുങ്ങി പാകിസ്ഥാന്‍, ഇലവനെ പ്രഖ്യാപിച്ചു

ഷഹീനൊപ്പം പേസ് ഓള്‍റൗണ്ടര്‍ ആമിര്‍ ജമാലും തിരിച്ചെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനുള്ള പാകിസ്ഥാന്‍ ഇലവനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലായി നടന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ പ്ലെയിങ് ഇലവനില്‍ നിന്നു ഷഹീന്‍ അഫ്രീദിയെ ഒഴിവാക്കിയിരുന്നു. പരിക്കിനെ തുടര്‍ന്നു പുറത്തായ ആമിര്‍ ജമാലും ടീമില്‍ തിരിച്ചെത്തി.

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് മുള്‍ട്ടാനാണ് വേദിയാകുന്നത്. മൂന്നാം ടെസ്റ്റ് റാവല്‍പിണ്ടിയില്‍ അരങ്ങേറും.

ബംഗ്ലാദേശിനോടു സ്വന്തം മണ്ണില്‍ 2-0ത്തിന്റെ നാണംകെട്ട ടെസ്റ്റ് പരമ്പര തോല്‍വിയുടെ ക്ഷീണത്തിലാണ് പാക് ടീം നില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ പോരാട്ടം അവര്‍ക്ക് നിര്‍ണായകമാണ്.

ക്യാപ്റ്റന്‍സി സംബന്ധിച്ചു അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നായക സ്ഥാനത്ത് ഷാന്‍ മസൂദ് തന്നെ തുടരും. മൂന്ന് പേസര്‍മാരും ഒരു സ്‌പെഷലിസ്റ്റ് സ്പിന്നറുമാണ് ടീമിലുള്ളത്. അബ്രാര്‍ അഹമദാണ് ഏക സ്പിന്‍ ബൗളര്‍. ഷഹീന്‍ അഫ്രീദിക്കൊപ്പം നസീം ഷായാണ് മറ്റൊരു പേസര്‍. മൂന്നാം പേസര്‍, ഓള്‍ റൗണ്ടര്‍ എന്ന നിലയിലാണ് ആമിര്‍ തിരിച്ചെത്തുന്നത്.

പാക് ഇലവന്‍: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), അബ്ദുല്ല ഷഫീഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, സല്‍മാന്‍ അലി ആഘ, ആമിര്‍ ജമാല്‍, ഷഹീന്‍ അഫ്രീദി, നസീം ഷാ, അബ്രാര്‍ അഹമദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT