Pakistan athletes 
Sports

രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ പാക് താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം

അനുമതി നൽകി, വിസ നടപടികൾ ലഘൂകരിച്ച് കേന്ദ്ര സർക്കാർ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഒന്നിൽക്കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കായി പാകിസ്ഥാൻ കായിക താരങ്ങൾക്കും ഓഫീഷ്യൽസിനും ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. രണ്ടിലധികം രാജ്യങ്ങളുടെ പോരാട്ടങ്ങൾ, രാജ്യാന്തര മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്ന താരങ്ങൾക്കാണ് അനുമതി. പാക് കായിക താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കുമുള്ള വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം പാകിസ്ഥാനിൽ നടക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പാകിസ്ഥാനുമായി ഉഭയകക്ഷ കായിക പോരാട്ടങ്ങൾ നടത്തില്ലെന്ന മുൻ നിലപാട് കായിക മന്ത്രാലയം ആവർത്തിച്ചു.

പഹൽ​ഗാം ആ​ക്രമണവും പിന്നാലെ അരങ്ങേറിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടികളും ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യ കായിക മേഖലയിലടക്കം കടുത്ത നിലപാടുകൾ സ്വീകരിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ വേദി എവിടെയാണെന്നു പരി​ഗണിക്കാതെ വിലക്ക് തുടരും. ഇന്ത്യ- പാക് പോരാട്ടങ്ങൾ മറ്റു രാജ്യത്തു വച്ച് നടത്താനുള്ള ശ്രമങ്ങൾക്കു കേന്ദ്ര നയം തിരിച്ചടിയാകും. ഈ തീരുമാനം ഇന്ത്യ- പാക് ക്രിക്കറ്റിനെയടക്കം ബാധിച്ചേക്കാൻ സാധ്യതയുണ്ട്.

Pakistan athletes, multilateral sport: A year after Pahalgam, India formalises a dual track sports policy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഐ ആം ബാക്ക് ! അത് വളരെ കഠിനമായിരുന്നു'; ഹൂസ്റ്റണെ ആവേശത്തിലാഴ്ത്തി 'CR 7'

സ്വര്‍ണവില വീണ്ടും കുറഞ്ഞു; മൂന്നാഴ്ചയ്ക്കിടെ 8000 രൂപയുടെ ഇടിവ്

എഫ്‌സിആര്‍ഐ ചട്ടഭേദഗതി: വിദേശ സംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനത്തിന് വിലക്ക്

വാട്ടര്‍ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി; പള്ളി വികാരിയുടെ ഇടപെടലില്‍ യുവാവ് താഴെയിറങ്ങി

ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽ