പാകിസ്ഥാൻ ടീം എക്സ്
Sports

വെറും 91 റൺസിന് ഓൾ ഔട്ട്!- ഇതിനാണോ 13,207 കിലോമീറ്റർ സഞ്ചരിച്ചത്? പാകിസ്ഥാൻ ടീമിന് ട്രോൾ പൂരം

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി പാകിസ്ഥാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: സ്വന്തം നാട്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഒരു വിജയം പോലുമില്ലാതെ പുറത്തായി നാണംകെട്ട പാകിസ്ഥാന് ന്യൂസിലന്‍ഡിലും ദയനീയ തോല്‍വി. ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ അവര്‍ ആദ്യ ടി20യില്‍ 100 റണ്‍സ് പോലും എടുക്കാന്‍ സാധിക്കാതെ പുറത്തായി. ടീം അടിമുടി മാറ്റിയാണ് പാക് സംഘം പര്യടനത്തിനെത്തിയത്. എന്നാല്‍ ഫലം മാത്രം മാറിയില്ല. പിന്നാലെ പാക് ടീമിന് സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്.

13,000 ത്തിനു മുകളില്‍ കിലോമീറ്റര്‍ സഞ്ചരിച്ചെത്തി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയെന്ന ട്രോളാണ് ടീമിനെതിരെ ഉയരുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ വെറും 18.4 ഓവറില്‍ വെറും 91 റണ്‍സില്‍ ഓള്‍ ഔട്ടായി. കിവികള്‍ 10. 1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം വിജയം സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ 2.2 ഓവറില്‍ 1 റണ്ണിനു 3 വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു പാകിസ്ഥാന്‍. ഇതാണോ ടീമിന്റെ ഭയരഹിത ക്രിക്കറ്റ് എന്ന ചോദ്യമാണ് ആരാധകര്‍ പരിഹാസത്തോടെ ചോദിക്കുന്നത്. 91 റണ്‍സെടുക്കാനാണോ 13,000ത്തിനു മുകളില്‍ കിലോമീറ്റര്‍ സഞ്ചരിച്ച് ടീം വന്നതെന്ന പരിഹാസവും ആരാധകര്‍ ഉയര്‍ത്തുന്നു.

മത്സരത്തില്‍ മൂന്ന് പാക് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. 32 റണ്‍സെടുത്ത ഖുഷ്ദില്‍ ഷായുടെ ചെറുത്തു നില്‍പ്പാണ് ഈ നിലയ്‌ക്കെങ്കിലും സ്‌കോര്‍ എത്തിയത്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ 18 റണ്‍സെടുത്തു. ജഹന്‍ദാദ് ഖാന്‍ 17 റണ്‍സ് ഖണ്ടെത്തി.

4 ഓവറില്‍ 8 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത കെയ്ല്‍ ജാമിസന്‍, 3.4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് സ്വന്തമാക്കിയ ജേക്കബ് ഡഫി എന്നിവരുടെ മാരക ബൗളിങാണ് പാക് നിരയെ തകര്‍ത്തത്. ഇഷ് സോധി രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് സാക്രി ഫോല്‍ക്‌സ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി നല്‍കിയ കിവികള്‍ക്കായി ഓപ്പണര്‍ ടിം സിഫെര്‍ട് 29 പന്തില്‍ 44 റണ്‍സെടുത്തു അടിത്തറയിട്ടു മടങ്ങി. സഹ ഓപ്പണര്‍ ഫിന്‍ അല്ലന്‍ 17 പന്തില്‍ 29 റണ്‍സെടുത്തും ടിം റോബിന്‍സന്‍ 15 പന്തില്‍ 18 റണ്‍സെടുത്തും പുറത്താകാതെ നിന്നു ജയമുറപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കലോറി കത്തിക്കാൻ കാർഡിയോ? 40 കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'