പാകിസ്ഥാന്‍ 
Sports

ഒമാനെ എറിഞ്ഞൊതുക്കി, ഏഷ്യാകപ്പില്‍ പാകിസ്ഥാന് 93 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

നേരത്തെ നിശ്ചിത ഓവറില്‍ പാകിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണെടുത്തത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാകപ്പില്‍ ഒമാനെ തകര്‍ത്ത് പാകിസ്ഥാന് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 67 റണ്‍സിന് പുറത്തായി. 93 റണ്‍സിനാണ് പാകിസ്ഥാന്റെ ജയം. ഞായറാഴ്ച ഇന്ത്യയുമായാണ് പാകിസ്താന്റെ അടുത്ത മത്സരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയിലായിരുന്നു ഒമാന്‍ പിന്നീട് വന്‍ തകര്‍ച്ചയിലേക്ക് വീണു. ഒമാന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

27 റണ്‍സെടുത്ത ഹമ്മദ് മിര്‍സയാണ് ടോപ് സ്‌കോറര്‍. 13 റണ്‍സെടുത്ത ആമിര്‍ കലീം ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. 26 റണ്‍സെടുക്കുന്നതിനിടെ 7 വിക്കറ്റുകള്‍ വീണതോടെ ഒമാന്‍ 67 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.പാകിസ്ഥാനായി അയൂബ് ഫഹീം അഷ്റഫ്, സുഫിയാന്‍ മുഖീം എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

നേരത്തെ നിശ്ചിത ഓവറില്‍ പാകിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണെടുത്തത്. 43 പന്തില്‍ 66 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് ടോപ് സ്‌കോറര്‍. താരം 7 ഫോറും 3 സിക്സും സഹിതമാണ് അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്.

ഓപ്പണര്‍ ഫര്‍ഹാന്‍ 29 റണ്‍സ് കണ്ടെത്തി. 10 പന്തില്‍ 19 റണ്‍സെടുത്ത മുഹമ്മദ് നവാസ്, 16 പന്തില്‍ 23 റണ്‍സെടുത്ത ഫഖര്‍ സമാന്‍ എന്നിവരുടെ ബാറ്റിങുമാണ് ഈ നിലയ്ക്ക് സ്‌കോറെത്തിച്ചത്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഒമാനു വേണ്ടി ഷാഹ് ഫൈസല്‍, ആമിര്‍ കലീം എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് നദീം ഒരു വിക്കറ്റെടുത്തു.

Pakistan crush Oman by 93 runs in Asia Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT