Pakistan Face Must-Win Clash vs Namibia After NRR Blow Against India file
Sports

അട്ടിമറി ഉണ്ടായാൽ പുറത്ത്; പാകിസ്ഥാന് നാളെ ജീവന്മരണ പോരാട്ടം, സീനിയർ താരങ്ങൾക്ക് വിശ്രമം?

ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് - 0.403ലേക്ക് കുത്തനെ ഇടിഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാന്റെ സൂപ്പർ 8 പ്രതീക്ഷകൾക്ക് മങ്ങൽ ഏറ്റിരുന്നു. ഇന്ത്യക്കെതിരെയുള്ള തോൽ‌വിയിൽ പാകിസ്ഥാന്റെ നെറ്റ് റൺ റേറ്റിലും വൻ ഇടിവാണ് സംഭവിച്ചത്. ഇതോടെ നാളെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാൽ മാത്രമേ പാകിസ്ഥാന് അടുത്തഘട്ടത്തിലേക്ക് കടക്കാൻ സാധിക്കൂ.

ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് - 0.403ലേക്ക് ഇടിഞ്ഞു. യുഎസ്എയുടെ നെറ്റ് റണ്‍റേറ്റ് +0.788 ആയി ഉയരുകയും ചെയ്തു. ഇതാണ് പാകിസ്ഥാന് വൻ തിരിച്ചടിയായി മാറിയത്.

യുഎസ്എയ്ക്ക് ഇനി മത്സരമില്ല എന്നതാണ് പാകിസ്ഥാനു ആശ്വാസമായി നില്‍ക്കുന്ന ഒരു ഘടകം. ഇനി മത്സരം മഴമൂലം ഉപേക്ഷിച്ചാലും പാകിസ്ഥാന് കുഴപ്പമില്ല. റൺ റേറ്റിൽ മാറ്റമുണ്ടാകില്ലെങ്കിലും പോയിന്റ് 5 ആയി വർധിക്കും. ഇതോടെ യു എസ് എയെ മറികടന്ന് പാകിസ്ഥാന് സൂപ്പർ 8 ഉറപ്പിക്കാം.

നമീബിയക്കെതിരെയുള്ള മത്സരത്തിൽ സീനിയർ താരങ്ങൾക്ക് പകരം സൽമാൻ മിർസ,നസീം ഷാ, ഫഖർ സമാൻ, ഖവാജ നഫായി എന്നിവരെ പരീക്ഷിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഈ മാറ്റങ്ങൾ വിജയകരമായാൽ ബാബറിന്റെയും ഷഹീന്റെയും ലോകകപ്പ് യാത്ര അവസാനിക്കും. ശ്രീലങ്കയിലെ സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ടിൽ നാളെ ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം.

Pakistan Face Must-Win Clash vs Namibia After NRR Blow Against India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

സൗന്ദര്യ സംരക്ഷണത്തിൽ ഓറഞ്ച് വേറെ ലെവൽ

'എടാ ഇത് പണിയാകില്ലേ, ഇത് സൂപ്പർ സ്റ്റാറിന് കൊടുക്കുന്ന ടൈറ്റിൽ കാർഡാണ്'; ആ സർപ്രൈസിനെക്കുറിച്ച് സൈജു കുറുപ്പ്

വിറ്റാമിൻ ബി12ന്റെ അഭാവം എങ്ങനെ തിരിച്ചറിയാം

എന്നെ ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയതല്ല, ഞാന്‍ വിരമിച്ചതാണ്; സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്

SCROLL FOR NEXT