ലണ്ടൻ: പാകിസ്ഥാൻ ക്രിക്കറ്റിലെ പുതിയ സെൻസേഷൻ സവൂദ് ഷക്കീലിന്റെ ഒരു ചിത്രം ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി പാകിസ്ഥാൻ ജേഴ്സിയിലോ എന്ന് ചോദിക്കാൻ സാധിക്കുന്ന തരത്തിലുള്ള ചിത്രമാണ് വൈറലായത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കിടെയാണ് ഷക്കീലിന്റെ കോഹ്‌ലിയുമായി സാമ്യമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഹെൽമറ്റ് ധരിച്ച ഈ ചിത്രത്തിൽ കോഹ്‌ലിയെന്ന് തെറ്റിദ്ധരിക്കുമെങ്കിലും, യഥാർഥത്തിൽ കോഹ്‌ലിയുമായി വലിയ സാമ്യമൊന്നും സവൂദിനില്ല. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ മാത്രമാണ് ഈ സാമ്യത. വൈറലായി ചിത്രം അത്തരത്തിലൊന്നാണ്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഈ 25കാരന്റെ ബാറ്റിങ് ശൈലിയും വിരാട് കോഹ്‌ലിയുമായി ഒട്ടും സാമ്യമുള്ളതല്ല. ഇടം കൈയൻ ബാറ്റ്സ്മാനാണ് സവൂദ് ഷക്കീൽ. ബൗളിങ്ങിലും ഇടംകയ്യൻ തന്നെ. സവൂദിന്റെ ബാറ്റിങ്ങിന് ബ്രയാൻ ലാറ, കുമാർ സംഗക്കാര തുടങ്ങിയവരുമായി സാമ്യം കണ്ടെത്തുന്ന ആരാധകരുണ്ട്.
ഇതുവരെ രാജ്യാന്തര തലത്തിൽ കളിച്ചത് മൂന്ന് ഏകദിനങ്ങൾ മാത്രം. ഇതിൽ ഒരു അർധ സെഞ്ച്വറി നേടി. മൂന്ന് മത്സരങ്ങളിൽ നിന്ന് 32.00 ശരാശരിയിൽ സമ്പാദ്യം 64 റൺസ്. ഒരു വിക്കറ്റും നേടി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സവൂദിന്റേത്. 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 48.78 ശരാശരിയിൽ 3220 റൺസാണ് സമ്പാദ്യം. ഇതിൽ 10 സെഞ്ച്വറികളും 17 അർധ സെഞ്ച്വറികളുമുണ്ട്. 23 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 70 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 45.49 ശരാശരിയിൽ 2411 റൺസാണ് സമ്പാദ്യം. ഇതിൽ നാല് സെഞ്ച്വറികളും 19 അർധസെഞ്ച്വറികളുമുണ്ട്. പുറത്താകാതെ നേടിയ 134 റൺസാണ് ഉയർന്ന സ്കോർ. 27 വിക്കറ്റുകളും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates