Hong Kong Sixes, Pakistan PM Shehbaz Sharif x
Sports

'ഹൊ... ഭയങ്കര വിജയം തന്നെ! ഭൂഗോളത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരില്‍ പാകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തി'... ട്രോള്‍ മഴ

6 ഓവര്‍ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാന്‍ ടീമിനെ അഭിനന്ദിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ എക്‌സ് കുറിപ്പിന് ട്രോളോട് ട്രോള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇസ്ലാമബാദ്: ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയതിനു പിന്നാലെ അഭിനന്ദന കുറിപ്പിട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ട്രോള്‍ മഴ. ക്രിക്കറ്റ് ഹോങ്കോങും ചൈനയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഐസിസി അംഗീകാരമുള്ള ആറ് ടീമുകള്‍ പങ്കെടുക്കുന്ന 6 ഓവര്‍ മത്സരമാണ് ഹോങ്കോങ് സിക്‌സസ്. ഇതിലെ വിജയത്തിന് ഇത്രമാത്രം ഹൈപ്പ് നല്‍കി പ്രതികരണമിട്ട പാക് പ്രധാനമന്ത്രിയുടെ അല്‍പ്പത്തരത്തെയാണ് ആരാധകര്‍ പരിഹസിക്കുന്നത്.

ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ എപ്പോഴും ആരാധകരെ ആവേശത്തിലാക്കാറുണ്ട്. എന്നാല്‍ ഹോങ്കോങ് സിക്‌സസ് പോരാട്ടം ലോകകപ്പോ, ഏഷ്യാ കപ്പോ പോലെയുള്ള ഒരു ടൂര്‍ണമെന്റ് അല്ല. ഇത്തരമൊരു ഗല്ലി ക്രിക്കറ്റ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ വിജയം, ലോകകപ്പ് വിജയം പോലെ വിശേഷിപ്പിച്ചുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കുറിപ്പ് കണ്ടിട്ടാണ് ആരാധകര്‍ ട്രോളിയത്.

സമീപ കാലത്തൊന്നും പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റിലും ഇന്ത്യയെ കീഴ്‌പ്പെടുത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. 2021ലെ ടി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവര്‍ ജയിച്ചത്. പിന്നീട് ഇതുവരെ ഒരു മത്സരത്തിലും പാകിസ്ഥാന് ഇന്ത്യയോടു ജയിക്കാന്‍ സാധിച്ചിട്ടില്ല. അതിനിടെയാണ് ഹോങ്കോങ് സിക്‌സസിലെ ഈ വിജയം.

'ഹോങ്കോങ് സിക്‌സസ് 2026ലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്കെതിരെ 4 വിക്കറ്റിന്റെ വിജയം നേടിയ നമ്മുടെ പുരുഷ ടീമിന് അഭിനന്ദനങ്ങള്‍. മികച്ചൊരു ക്രിക്കറ്റ് പോരാട്ടമായിരുന്നു ഇത്. കളിക്കാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന, അവരെ അതിനായി സജ്ജരാക്കിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയേയും മറ്റ് അംഗങ്ങളേയും ഞാന്‍ അഭിനന്ദിക്കുന്നു'- എന്നാണ് പാക് പ്രധാനമന്ത്രി കുറിച്ചത്.

പ്രധാനമന്ത്രിയുടെ ആവേശം കണ്ടപ്പോള്‍ സത്യത്തില്‍ ചിരിയാണ് വന്നത്. ഹോങ്കോങ് സിക്‌സസ് എന്താണെന്നു പോലും എനിക്ക് ആദ്യം മനസിലായില്ല. എന്താണെന്നു അറിയാന്‍ ഗൂഗിളില്‍ തിരയേണ്ടി വന്നു. സംഭവം വെറുമൊരു ഗല്ലി ക്രിക്കറ്റ് മാത്രമാണെന്നു അപ്പോഴാണ് മനസിലായത്. എന്തായാലും വലിയ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. അതിനാല്‍ രാജ്യത്ത് ഒരാഴ്ച പൊതുഅവധി നല്‍കണമെന്നാണ് എന്റെ ഒരിത്- ഒരു ആരാധകന്‍ കുറിച്ചു.

ഭൂഗോളത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ വിജയിച്ച പാകിസ്ഥാന് അഭിനന്ദനങ്ങള്‍. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടുള്ള ഏതൊരു ലോകകപ്പിനേയും ഏഷ്യാ കപ്പിനേയും വെല്ലുന്നതാണ് ഈ ടൂര്‍ണമെന്റ്!

പ്രധാനമന്ത്രി... ഇത് ഉദ്ഘാടന മത്സരമൊന്നും ആയിരുന്നില്ല. ഈ മത്സരം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് പാകിസ്ഥാന്‍ യുഎഇയോട് തോറ്റമ്പിയിരുന്നു. ഇനിയിപ്പോ ആ കളി നടന്നില്ല എന്നു മാത്രം പറയരുത്.

ഇത്രയും നിരാശപ്പെട്ട ഒരു ജനതയോ. ഒരു സാധാരണ വിജയം പോലും ഇങ്ങനെ ആഘോഷിക്കാന്‍ എന്തിരിക്കുന്നു ഇതില്‍... പരമകഷ്ടം തന്നെ- ആരാധകരുടെ കുറിപ്പുകള്‍ ഇങ്ങനെ നീളുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സാണ് എടുത്തത്. പാകിസ്ഥാന്‍ 3.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് അടിച്ചെടുത്താണ് ജയിച്ചത്.

ക്രുണാല്‍ പാണ്ഡ്യയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. പാകിസ്ഥാനെ അബ്ബാസ് അഫ്രീദിയും നയിക്കുന്നു. 11 പന്തില്‍ 40 റണ്‍സെടുത്ത ശശാങ്ക് സിങാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. രാഹുല്‍ തേവാടിയ അടക്കമുള്ള താരങ്ങളും ഇന്ത്യന്‍ ടീമിലുണ്ട്.

India and Pakistan faced off in a Hong Kong Sixes 2026 match on Friday, with the latter winning the match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

കല്യാണ ചെക്കൻ റെഡി; അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾക്ക് തുടക്കം

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം

ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് എംപിവി തൊട്ട് ഫെയ്‌സ് ലിഫ്റ്റുകള്‍ വരെ; അറിയാം വരാനിരിക്കുന്ന നാലു പുതിയ മാരുതി കാറുകള്‍

നേതാക്കളെ കുടുക്കാന്‍ ഒളി കാമറ വച്ചു; കര്‍ണാടകയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പുറത്ത്